video
play-sharp-fill

“ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും; കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ” ; എംപുരാൻ 325 കോടി കടന്നു ; സന്തോഷം പങ്ക് വച്ച് മോഹൻലാൽ

“ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്, നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും; കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ” ; എംപുരാൻ 325 കോടി കടന്നു ; സന്തോഷം പങ്ക് വച്ച് മോഹൻലാൽ

Spread the love

മോഹൻലാൽ ചിത്രം എംപുരാന് പുത്തൻ നേട്ടം. ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് 325 കോടി കടന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാൽ തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവെച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ​ഗോകുലം ​ഗോപാലൻ, ആന്റണി പെരുമ്പാവൂർ, മുരളി ​ഗോപി എന്നിവരുടെ ചിത്രം അടങ്ങിയ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്.

റിലീസ് ചെയ്ത് വെറും അഞ്ച് ദിവസം കൊണ്ട് 200 കോടി ക്ലബിൽ കയറിയ ചിത്രം ഇപ്പോൾ മലയാളി സിനിമാ ചരിത്രത്തിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിക്കുകയാണ്. “ചരിത്രത്തിൽ കൊത്തിവയ്ക്കാനുതകുന്ന ഒരു ചലച്ചിത്ര നിമിഷം. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ ഈ സ്വപ്നം കണ്ടത്. നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ അത് പൂർത്തീകരിച്ചതും. കൂടുതൽ തിളക്കത്തോടെ ഒത്തൊരുമിച്ച് മലയാള സിനിമ”- മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് എംപുരാൻ നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group