play-sharp-fill
എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ വെറും വിഢികൾ ; കുടൂംബശ്രീ വഴിയും , കെക്‌സോ വഴിയും താത്ക്കാലിക നിയമനം നടത്തിയും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തിയും സിപിഎമ്മിന്റെ ഒളിച്ചു കളി

എംപ്ലോയ്‌മെന്റിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗാർത്ഥികൾ വെറും വിഢികൾ ; കുടൂംബശ്രീ വഴിയും , കെക്‌സോ വഴിയും താത്ക്കാലിക നിയമനം നടത്തിയും ഇഷ്ടക്കാരെ സ്ഥിരപ്പെടുത്തിയും സിപിഎമ്മിന്റെ ഒളിച്ചു കളി

 

സ്വന്തം ലേഖിക

തിരുവനന്തരപുരം: എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന തൊഴിൽരഹിതർക്ക് ഇരുട്ടടി നൽകി ഇടതു സർക്കാർ. സർക്കാർ ഓഫീസുകളിലെ താഴ്ന്ന തസ്തികയിലേക്കുള്ള താത്കാലിക നിയമനങ്ങൾ കുടുംബശ്രിയേയും വിമുക്ത ഭടന്മാരെയും ഏൽപ്പിക്കാനണ് സർക്കാർ തീരുമാനം. ഇതോടെ താത്കാലിക നിയമനത്തിനായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കത്തും പ്രതീക്ഷിച്ച് ഇരുന്ന തൊഴിൽ രഹിതർ ആശങ്കയിലായിരിക്കുകയാണ്.എസ്.എസ്.എൽ.സി, പ്ലസ്ടു ബിരുദം തുടങ്ങി.


സർട്ടിഫിക്കറ്റ് കൈയിൽ ലഭിച്ചാൽ എംപ്ലോയ്മെന്റ് എക്സ്ച്ചേിലെത്തി പേര് രജിസ്റ്റർ ചെയ്യുകയാണ് പതിവ് രീതി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരുന്ന താഴെത്തട്ടിലുള്ള താത്കാലിക നിയമനത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് അനുസരിച്ച് അർഹരായവരെ പരിഗണിക്കുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഈ സംവിധാനത്തിൽ മാറ്റം വരുന്നതോടെ ഇനി ഇത്തരം ജോലികൾ കുടുംബശ്രി പ്രവർത്തകരിൽ നിന്നോ അർധ സർക്കാർ സൈനിക ഏജൻസിയായ കെക്സോണിൽ നിന്നോ ദിവസക്കൂലിക്കെടുക്കാനാണ് പുതിയ നീക്കം.

ഇതോടെ എംപ്ലോയിമന്റ് എക്സ്ചേഞ്ച് വഴി നിയമനം കാത്തിരുന്ന ഏഴായിരത്തിലധികം പേർക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്.പി.എസ്.സി. നിയമനത്തിന്റെ പരിധിയിൽപ്പെടാത്ത എല്ലാ ഒഴിവുകളും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിലൂടെയാണ് നികത്തേണ്ടത് എന്നായിരുന്നു 2016-ൽ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. എന്നാൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന അർഹരായ ഉദ്യോഗാർത്ഥികളെ ഒഴിവാക്കിയാണ് പിൻവാതിൽ സംവിധാനത്തിലുടെ നിയമനങ്ങൾ നടത്താൻ നീക്കം.

കുടുംബശ്രി അടക്കമുള്ള സംവിധാനങ്ങൾക്ക് നിയമനങ്ങൾ കൈമാറുന്നതോടെ സിപിഎം ഇഷ്ടക്കാരെ കുത്തിക്കയറ്റാൻ എളുപ്പമായെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നത്. ഏകപക്ഷിയമായ നിയമനങ്ങളാകും ഈ രീതിയിൽ നടപ്പിലാക്കുക എന്നും പറയുന്നു.

വിമുക്തഭടന്മാർക്കും കെക്സോയ്ക്കും സെക്യൂരിറ്റി ജീവനക്കാരിലെ ഒഴിവുകൾ നൽകുമ്പോൾ കൃത്യമായ മാനദണ്ഡം ബാധകമാകുന്നുണ്ട്. സർവീസിൽ പ്രവർത്തിച്ച രേഖകകൾ അടക്കം ഹാജരാക്കേണ്ടി വരുന്നു. എന്നാൽ കുടുംബശ്രീ പ്രവർത്തകരുടെ നിയമനങ്ങൾ നേരിട്ട് നടപ്പിലാകക്കുമ്പോൾ തൊഴിലിനായി കാത്തിരുന്നവരുടെ കാര്യമാണ് കഷ്ടത്തിലാകുന്നത്.

2006 ലെ ചീഫ് സെക്രട്ടറി നിർദ്ദേശം അംഗീകരിക്കാത്ത പക്ഷം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കെതിരേ കർശന നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്. ഇതു മറികടന്നാണ് തൊഴിൽവകുപ്പിനോട് ആലോചിക്കാതെ ധനവകുപ്പ് ഏകപക്ഷീയമായി ഒന്നര മാസം മുൻപ് ഉത്തരവിറക്കിയയിരിക്കുന്നത്.

ഒഴിവുകൾ നികത്താൻ വകുപ്പുകൾ കുടുംബശ്രീയെയും കെക്സോണിനെയും സമീപിച്ചുതുടങ്ങിയിരിക്കുയാണ്. തൃശ്ശൂരിൽ ജയിൽവാർഡന്റെ താത്കാലിക ഒഴിവിലേക്ക് 15 പേരുടെ പട്ടിക എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നൽകിയെങ്കിലും അത് തിരിച്ചയച്ച് കെക്സോണിൽ നിന്നാണ് നിയമനം നടത്തിയത്.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ശുചീകരണം, സുരക്ഷ എന്നീ ജോലികൾക്കായി ഒരു വർഷം 7000 പേരെയാണ് താത്കാലികമായി നിയമിക്കുന്നത്. ഓരോ ജില്ലയിലും വർഷം 500 പേർക്ക് ഇതുവഴി ജോലി ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇതിലും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെന്ന് തൊഴിൽവകുപ്പ് പറയുന്നു.സർക്കാരിന് സാമ്പത്തികലാഭം ഉണ്ടാക്കാനാണ് പുതിയ നീക്കമെന്നും ആക്ഷേപമുണ്ട്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി 18,000 രൂപ മാസശമ്പളം ലഭിച്ചിരുന്ന തസ്തികയിൽ പുതിയ നിയമനം അനുസരിച്ച് 6,000 രൂപയ്ക്ക് ജോലിചെയ്യാൻ ആളെ കിട്ടും.

ജീവനക്കാർ പിരിഞ്ഞുപോകുമ്പോൾ ഈ തസ്തികളിൽ നിയമനമുണ്ടാകില്ല. വകുപ്പുകളോട് ശുചീകരണ, സുരക്ഷ ജോലികൾക്കായി ഈ ഏജൻസികളുമായി വാർഷിക കരാറിൽ ഏർപ്പെടാനാണു നിർദ്ദേശം. ഇത്തരം കരാറുകളുമായി ബന്ധപ്പെട്ട ചെലവുകൾ ‘ഓഫീസ് ചെലവുകൾ’ എന്ന ശീർഷകത്തിൽ നൽകും. ഓഫീസുകളുടെ വലുപ്പം, ജീവനക്കാരുടെ മൊത്തം എണ്ണം എന്നിവയ്ക്ക് ആനുപാതികമായാണ് ശുചീകരണ, സെക്യൂരിറ്റി തസ്തിക സൃഷ്ടിക്കൽ.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമ്പോൾ പാലിക്കുന്ന മാനദണ്ഡങ്ങളൊന്നും ഇവിടെ പാലിക്കുന്നില്ല. സീനിയോറിറ്റി, സംവരണം, മുൻഗണന എന്നീ മാനദണ്ഡങ്ങളൊന്നും കുടുംബശ്രീയോ കെക്സോണോ പാലിക്കുന്നില്ല.

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി അസോസിയേഷൻ.കുടുംബശ്രീ സി.ഡി.എസ്. വഴിയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. മൂന്നുമാസം വീതം നിയമനം നൽകി കൂടുതൽ പേർക്ക് അവസരം നൽകുന്ന രീതിയിലാണ് നിയമനമെന്നാണ് കുടുംബശ്രീ അധികൃതർ പ്രതികരിക്കുന്നത്. അതേ സമയം സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ഉയർന്നിരിക്കുകയാണ്.