video
play-sharp-fill

എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്ക് രജിസ്ട്രേഷൻ പുതുക്കുന്നതിന് അവസരം; 2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍ പുതുക്കാം

Spread the love

തിരുവനന്തപുരം : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട 50 വയസ്സ് പൂർത്തിയാകാത്ത (31/12/2024-നകം) ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികള്‍ക്ക് അവരുടെ സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കുന്നതിന് അവസരം.

2024 ഡിസംബർ 19 മുതൽ 2025 മാർച്ച് 18 വരെ രജിസ്ട്രേഷന്‍ പുതുക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായോ, ദൂതൻ മുഖേനയോ അപേക്ഷ സമർപ്പിക്കുന്നവർക്ക് മാത്രമേ പ്രത്യേക പുതുക്കലിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, യുഡി ഐഡി കാര്‍ഡ് /പുതുക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവയും ഹാജരാക്കണം. ഇത് സംബന്ധിച്ച സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ഔദ്യോ​ഗിക വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്