വ്യോമമേഖലയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? അവസരങ്ങളുമായി യുഎഇ എയർലൈനുകൾ; രണ്ടര ലക്ഷംവരെ മാസശമ്പളവും സൗജന്യ താമസവും

Spread the love

അബുദാബി: വ്യോമമേഖലയിൽ ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങളുമായി യു.എ.ഇയിലെ പ്രമുഖ എയർലൈൻ കമ്പനികൾ. എമിറേറ്റ്‌സ്, എതിഹാദ്, ഫ്ലൈദുബായ്, എയർ അറേബ്യ എന്നിവയാണ് വിവിധ ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്തുന്നത്. തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഇക്കാര്യം കമ്പനികൾ അറിയിച്ചിരിക്കുന്നത്.

എമിറേറ്റ്‌സ് ആഴ്‌ചതോറുമുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്നാണ് വെബ്സൈറ്റിലുള്ള അറിയിപ്പ്.

ഒഴിവുകള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

  • മെയിന്റനൻസ് ടെക്നീഷ്യൻ
  • ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ് അഡ്വൈസർ
  • എയർപോർട്ട് സർവീസ് ഏജന്റ്
  • ബിസിനസ് സപ്പോർട്ട് ഓഫീസർ
  • പോർട്ടർ
  • സെയില്‍സ് സപ്പോർട്ട് ഏജന്റ്
  • പൈലറ്റ്

എമിറേറ്റ്‌സ് ക്യാബിൻ ക്രൂവിന് അടിസ്ഥാന പ്രതിമാസ ശമ്പളം 4,430 ദിർഹമാണ്. കൂടാതെ പറക്കല്‍ ശമ്പളം കൂടി ചേ‌ർത്ത് മൊത്തം പ്രതിമാസ വരുമാനം കുറഞ്ഞത് 10,000 ദിർഹം ( 2,34,565 രൂപ) മുതല്‍ 12,000 ദിർഹം (2,81,478) വരെയാണ്. നികുതി രഹിത ശമ്പളമാണ്. സൗജന്യ താമസ, ഗതാഗത സൗകര്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തിഹാദ്

ഒഴിവുകള്‍:

  • ക്യാബിൻ ക്രൂ
  • പൈലറ്റ്
  • ക്യാപ്‌ടൻ
  • സെയില്‍സ് ഓഫീസർ

എയർ അറേബ്യ

  • ക്യാബിൻ ക്രൂ
  • പൈലറ്റ്
  • ഗ്രൗണ്ട് ഓപ്പറേഷൻസ്
  • എഞ്ചിനീയർ

ഫ്ളൈദുബായ്
കുറഞ്ഞ നിരക്കിലുള്ള സേവനങ്ങൾ നൽകുന്ന ഫ്ലൈദുബായ് എയർലൈൻസിൽ ഇപ്പോൾ നിരവധി ഒഴിവുകൾ ഉണ്ട്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക കരിയർ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണമെന്ന് കമ്പനി നിർദേശിക്കുന്നു.