
സ്വന്തം ലേഖകൻ
കോട്ടയം : മഴക്കെടുതിയില്‍ വ്യാപക കൃഷി നാശമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് അടിയന്തിര ധനസഹായം അനുവദിക്കണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.
മിക്ക ജില്ലകളിലും വാഴ, മരച്ചീനി, പച്ചക്കറി എന്നിവ കൃഷി ചെയ്തവര്‍ക്ക് വിളവെടുപ്പ് അടുത്തപ്പോളുണ്ടായ കനത്ത മഴയിലും കാറ്റിലും കോടികളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവരില്‍ ഭൂരിപക്ഷവും ഭൂമി പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷിയിറക്കിയവരാണ്. ഭൂവുടമകള്‍ക്ക് പാട്ട കുടിശ്ശിക നല്‍കാനും ധനകാര്യ സ്ഥാപനങ്ങളിലെ വായ്പ തിരിച്ചടയ്ക്കാനും ബാധ്യസ്ഥരായി കടക്കണിയിലായിരിക്കുകയാണ് ഭൂരിപക്ഷം കര്‍ഷകരും.
ഇവര്‍ക്ക് ഉണ്ടായിരിക്കുന്ന കൃഷിനാശത്തിന് കൃഷി ചിലവിന്റെയും പ്രതീക്ഷിത ഉല്‍പാദനത്തിന്റെയും അടിസ്ഥാനത്തില്‍ അടിയന്തര ധനസഹായം നല്‍കണം.
മഴക്കെടുതിയില്‍ ഭാഗികമായും പൂര്‍ണ്ണമായും തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുവാനും അടിയന്തിര ധനസഹായം അനുവദിക്കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും ജോസ് കെ മാണി അഭ്യര്‍ത്ഥിച്ചു.