video
play-sharp-fill
എംപ്ലോയിസ് സംഘ് ഓഫീസിന് അനുമതിയില്ല; കേരളസര്‍വ്വകലാശാലയില്‍ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിരാശയോടെ മടങ്ങി

എംപ്ലോയിസ് സംഘ് ഓഫീസിന് അനുമതിയില്ല; കേരളസര്‍വ്വകലാശാലയില്‍ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി നിരാശയോടെ മടങ്ങി

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് വരുന്നതിന് സിപിഎം വിലക്കേര്‍പ്പെടുത്തിയെന്ന് ആരോപിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ.

ബി.ജെ.പി അനുകൂല എംപ്ലായീസ് സംഘ് ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതിഷേധ സാധ്യത നിലനില്‍ക്കെ സര്‍വ്വകലാശാല ആസ്ഥാനത്തെത്തിയ വി മുരളീധരൻ വിസിയെ കണ്ട് മടങ്ങി. എംപ്ലോയിസ് സംഘിന് ഓഫീസ് അനുവദിച്ചിട്ടില്ലെന്നാണ് കേരള സര്‍വ്വകലാശാല പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാളയത്ത് കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് രാവിലെ മുതല്‍ വലിയ പൊലീസ് സന്നാഹമുണ്ടായിരുന്നു. എംപ്ലോയിസ് സംഘ് ഓഫസ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി വി മുരളീധരൻ എത്തുമെന്ന് അറിയിച്ചിരുന്നതിനാല്‍ ഒരുക്കങ്ങളെല്ലാം നടന്നു.

പേരെഴുതി ബോര്‍ഡ് വച്ച കെട്ടിടം എംപ്ലോയീസ് സംഘിന് അനുവദിച്ചതല്ലെന്ന് സര്‍വ്വകലാശാല പറയുന്നു. ബിജെപി അനുകൂല സംഘടനക്ക് കെട്ടിടം അനുവദിക്കരുതെന്ന് കോണ്‍ഗ്രസും സിപിഎമ്മും നിലപാടുമെടുത്തു.

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കനത്ത പൊലീസ് സന്നാഹമൊരുക്കി. ഉച്ചയോടെ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി പക്ഷെ ഓഫീസിനടുത്തേക്ക് പോലും വന്നില്ല. പകരം വിസിയെ കണ്ട് സംസാരിച്ചു. എംപ്ലോയിസ് സംഘ് പ്രതിനിധികളേയും കണ്ടു.

വര്‍ഷങ്ങളായി മൂന്ന് സംഘടനകളും സര്‍വ്വകലാശാല ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവരായാണ്. കോണ്‍ഗ്രസ് സിപിഎം അനുകൂല സംഘടനകള്‍ക്ക് ഓഫീസ് അനുവദിച്ചതിനെ കുറിച്ച്‌ സര്‍വ്വകലാശാല രജിസ്ട്രോറോട് വിസി വിശദീകരണം തേടിയിട്ടുണ്ട്.