
മെഗാ തൊഴിൽ മേള ഈ മാസം 27 ന് കോട്ടയം എം.ജി സര്‍വകലാശാല ക്യാമ്പസിൽ ;വിവിധ വിഭാഗങ്ങളിൽ അവസരം
സ്വന്തം ലേഖിക
കോട്ടയം: മെഗാ തൊഴില്‍ മേള 27 ന് എം.ജി സര്‍വകലാശാല ക്യാമ്പസിൽ നടക്കും. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, മാനേജ്‌മെന്റ്, സയന്‍സ്, കൊമേഴ്‌സ്, കെ.പി.ഒ, ബി.പി.ഒ, എന്‍.ജി.ഒ, എഫ്.എം.സി.ജി, എഡ്യുക്കേഷന്‍, ഐ.ടി, മറ്റ് എന്‍ജിനിയറിംഗ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, സെയില്‍സ്, ഓട്ടോമൊബൈല്‍സ്, ഹോസ്പിറ്റല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ കമ്ബനികള്‍ പങ്കെടുക്കും.
എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 04 81 27 31 025, 04 81 25 63 451.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0