ദുബായില്‍ നിന്ന് പുറപ്പെട്ട കാര്‍ഗോ വിമാനം കടലില്‍ പതിച്ചു; രണ്ട് മരണം: അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ മൂന്ന് റണ്‍വേകളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ചു

Spread the love

ഹോങ്കോംഗ്: ദുബായില്‍ നിന്ന് ചൈനയിലെ ഹോങ്കോംഗിലെത്തിയ ചരക്ക് വിമാനം കടലില്‍ പതിച്ച്‌ രണ്ട് മരണം.

ഇന്ന് പുലർച്ചെയാണ് സംഭവം. ഹോങ്കോംഗ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിയ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.

പ്രാദേശിക സമയം പുലർച്ചെ 3.50നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോംഗ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടില്‍ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ വിമാനത്താവളത്തിലെ ജീവനക്കാരായ രണ്ടുപേരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോംഗ് വിമാനത്താവളത്തിന്റെ മൂന്ന് റണ്‍വേകളില്‍ ഒന്ന് താല്‍ക്കാലികമായി അടച്ചു. അപകടത്തില്‍പ്പെട്ട വിമാനം ഭാഗികമായി വെള്ളത്തിനടിയിലായതിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

 

32 വർഷം പഴക്കമുള്ള തുർക്കി കാർഗോ എയർലൈൻ എയർഎസിടി ബോയിംഗ് 747 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിനുള്ളില്‍ ചരക്കില്ലായിരുന്നു എന്നാണ് വിവരം.