
പത്തനംതിട്ട സ്വദേശിയായ ഐ.ബി ഉദ്യോഗസ്ഥയെ ചാക്ക റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരു വർഷം മുമ്പ് ജോലിയിൽ പ്രവേശിച്ച 24 കാരി ജോലി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നും മടങ്ങിയത് ഇന്ന് രാവിലെ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പേട്ട പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി.
പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്ബാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയില്‍പാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥര്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.