ലഹരിക്കെതിരെ എമർജിങ് വൈക്കത്തുകാർ ; ഹോപ്പ് 2024 ഫെബ്രുവരി 4 ന് കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം ചെയ്യും

Spread the love

സ്വന്തം ലേഖകൻ

ജില്ലയിലെ പ്രമുഖ സോഷ്യൽ പ്രമുഖ സോഷ്യൽ മീഡിയാ കൂട്ടായ്മയായ എമർജിങ് വൈക്കത്തുകാർ വാട്സ്ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വൈക്കം നിയോജക മണ്ഡലം പരിധിയിൽ കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ഫലപ്രദമായി പ്രതിരോധിക്കുക എന്ന ലക്ഷ്യം വെച്ചു വിവിധങ്ങളായ പരിപാടികൾക്ക് ഫെബ്രുവരി നാലിന് തുടക്കം കുറിക്കുന്നു.കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് ഉദ്ഘാടനം നിർവഹിക്കും.

എമർജിങ് ഗ്രൂപ്പ് അഡ്മിൻ ആയിരുന്ന അന്തരിച്ച സുരജ എസ് നായരുടെ നാമകരണം ചെയ്‌ത സുരജ നഗറിൽ(സീതാറാം ആഡിറ്റോറിയാം) വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എറണാകുളം എ. സി.പി രാജ്കുമാർ മുഖ്യപ്രഭാഷണം നടത്തും.പാലക്കാട് എക്സൈസ് പ്രിവന്റീവ് ഓഫിസർ അബ്ദുൽ ബാസിത് മോട്ടിവേഷൻ ക്ലാസ് നയിക്കും.എമർജിങ് ചീഫ് അഡ്മിൻ അഡ്വ. എ മനാഫ് അധ്യക്ഷത വഹിക്കും.വൈക്കം നഗരസഭാ ചെയർപേഴ്‌സൻ പ്രീതാ രാജേഷ്,വൈക്കം ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. പി ആർ പ്രമോദ് എംകെ.ശ്രീജൻ,സിന്ധു വിജയകുമാർ എന്നിവർ സംസാരിക്കും.ഇതൊട് അനുബന്ധിച്ച് അഡ്മിൻ സുരജ എസ് നായർ അനുസ്മരണവും സംഘടിപ്പിക്കും. സഹർ സമീർ അധ്യക്ഷത വഹിക്കുന്ന അനുശോചന യോഗത്തിൽ ഗ്രൂപ്പ് അംഗങ്ങളായ കലാ,സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖർ വി.ദേവാനന്ദ്,സണ്ണി ചെറിയാൻ,പള്ളിപ്പുറം സുനിൽ,വൈക്കം ഭാസി,സാംജി ടി വി പുരം,എൻ.ആർ സംഗീത,അഡ്വ.ശ്രീകാന്ത് സോമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

ഹോപ്പ് 2024 ന്റെ ഭാഗമായി ഫ്ലവേഴ്‌സ്‌ ചാനൽ ഗ്രാൻഡ് ഫിനാലെ ഫൈനലിസ്റ്റ് സൗമ്യ നിതേഷ്,ഫോട്ടോഗ്രാഫിക് രംഗത്തെ മികച്ച നേട്ടങ്ങൾ കൈവരിച്ച ജി ശിവപ്രസാദ് എന്നിവർക്ക് സ്നേഹാദരവ് നൽകും.

വരും വർഷങ്ങളിൽ വൈക്കം നിയോജക മണ്ഡലം പരിധിയിൽ കുട്ടികളുടെ കലാ കായികമടക്കമുള്ള എല്ലാ രംഗത്തെയും അഭിരുചികൾ കണ്ടെത്തി പ്രോത്സാഹനം നൽകുന്ന പരിപാടികളുമായി മുന്നോട്ടു പോകുവാനാണ് എമർജിങ് വൈക്കത്തുകാർ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ഒരു ഷോർട്ട് ഫിലിമും,തീരുവ് നാടകം അടക്കം നിർമ്മിച്ച് സ്‌കൂളുകളിൽ പ്രദർശനം ചെയ്യുന്നതിന് എമർജിങ് അഡ്മിൻ പാനൽ തീരുമാനിച്ചിട്ടുണ്ട്.