രോഗ ബാധിതരായ രഞ്ജിത്തിനും ജയരാജിനും സഹായ ഹസ്തവുമായി എമർജിങ്ങ് വൈക്കത്തുകാർ വാട്‌സ്ആപ്പ് കൂട്ടായ്മ
സ്വന്തം ലേഖകൻ
വൈക്കം : കോവിഡ് കാലത്ത് കാഴ്ച വൈകല്യമുള്ള വൈക്കം ചെമ്മനത്തുകരയിൽ രഞ്ജിത്ത് ന്റെ കുടുംബത്തിനും 2 കിഡ്‌നിയും തകരാറിലായി ഡയാലിസിസ് നടത്തി വരികെയായിരുന്ന
ഉദായനാപുരം ആലിഞ്ചുവട് ജയരാജനും സഹായഹസ്തവുമായി എമർജിങ്ങ് വൈക്കത്തുകാർ വാട്‌സ്ആപ്പ് കൂട്ടായ്മ.
കണ്ണിന് വൈകല്യം ബാധിച്ച രഞ്ജിത്ത് ലോട്ടറി വിറ്റാണ് ക്യാൻസർ രോഗിയായ അമ്മയെയും,സഹോദരിയെയും സംരക്ഷിച്ചു പോരുന്നത്.കോവിഡ്കാലത്ത് രോഗബാധിതരായ കുടുംബത്തെ തന്റെ വരുമാനം കൊണ്ട് സംരക്ഷിക്കൻ കഴിയാതെ പ്രയാസം അനുഭവിക്കുന്ന വിവരങ്ങൾ ഗ്രൂപ്പ് അംഗങ്ങൾ അറിഞ്ഞതിനെ തുടർന്ന് ആണ് രഞ്ജിത്തിന് സഹായം നൽകാൻ തീരുമാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടൊപ്പം 2 കിഡ്‌നിയും തകരാറിലായി ഡയാലിസിസ് നടത്തി വരികെയായിരുന്ന ജയരാജിനും സാമ്പത്തിക സഹായം കൈമാറി. യാത്രാ ചിലവിന് പോലും വകയില്ലതെ വിദ്യാർത്ഥികളായ മൂന്ന് മക്കളെയും രോഗബാധിതയായ മാതാവിനെയും അടങ്ങുന്ന കുടുംബവുമായി ജയരാജ് വലയുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം പ്രയാസം അനുഭവിക്കുന്ന ഇവരുടെ വിവരങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഗ്രൂപ്പ് അംഗങ്ങളുടെ സഹായത്തോടെ 50000 രൂപ സമാഹരിച്ചു ഇരുവർക്കുമായി നൽകിയത്.
ഇതിനുപുറമെ ഈ മാസം തന്നെ ഒന്നര ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നായി ശേഖരിച്ചു മുഖ്യമന്ത്രി യുടെ ദുരിതശ്വാസനിധി യിലേക്ക് 50000 രൂപയും, കമ്മ്യൂണിറ്റി കിച്ചൻ ലേക്ക് 40000 രൂപയുടെ അരി,കുടിവെള്ള വിതരണം അടക്കം ഈ കാലയളവിൽ നൽകിയത്.
ചികിത്സാസഹായം നൽകുന്നതിന് കെ.ജി അനിൽകുമാർ, അഡ്വ.എ മനാഫ്, സെബാസ്റ്റ്യൻ ബാബു,അഗിന് ഗോപിനാഥ്, കെ.പി അഖിൽ,രെജീഷ്‌കുമാർ,അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.