കൊച്ചി വിമാനത്താവളത്തില്‍ നാളെ (28/10/2025) എമര്‍ജൻസി മോക്ക് ഡ്രില്‍; ഗതാഗത നിയന്ത്രണം: യാത്രക്കാര്‍ ശ്രദ്ധിക്കുക

Spread the love

കൊച്ചി: നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ച ഒരു സമ്പൂർണ്ണ എമർജൻസി മോക്ക് ഡ്രില്‍ നടത്തും. വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങളുടെയും, അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള ജീവനക്കാരുടെയും സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ പരിശീലനം.

video
play-sharp-fill

പരിശീലനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡുകളില്‍ താത്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് മോക്ക് ഡ്രില്‍ നടക്കുക. ഈ സമയപരിധിയിലാണ് റോഡുകളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകുക.

പരിശീലന വേളയില്‍ വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാനും, പരിശീലനം ലക്ഷ്യമിട്ട രീതിയില്‍ പൂർത്തിയാക്കാനും വേണ്ടിയാണ് സിയാല്‍ അധികൃതർ ഗതാഗത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട്, ഈ സമയത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഈ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് യാത്രകള്‍ മുൻകൂട്ടി പ്ലാൻ ചെയ്യണം.

മോക്ക് ഡ്രില്‍ നടക്കുന്ന അവസരത്തില്‍ അധികൃതരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും പൂർണ്ണമായി സഹകരിക്കണമെന്ന് സിയാല്‍ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.