ബിന്ദുവിന്റെ കുടുംബത്തെ ചേർത്ത് നിർത്തും ; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് അടിയന്തിര ധനസഹായവും മകൾക്ക് ചികിത്സയും മകന് ജോലിയും ഉറപ്പും നൽകി മന്ത്രി വി എൻ വാസവൻ

Spread the love

തലയോലപ്പറമ്പ് : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു.

കുടുംബത്തിന് അടിയന്തിര സഹായമായി 50,000 രൂപ മന്ത്രി വി.എൻ വാസവൻ ബിന്ദുവിൻ്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി കൈമാറി.

ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കൂടാതെ മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.