
എമ്പുരാൻ ഒടിടി റിലീസിന്:ഏപ്രിൽ 24 മുതൽ സ്ട്രീമിങ്
2019 ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ കേന്ദ്ര കഥാപാത്രമായി വന്ന ലൂസിഫർ സിനിമയുടെ രണ്ടാം ഭാഗമായി ഇറങ്ങിയ എമ്പുരാൻ തീയറ്റുറുകളിൽ ജന സാഗരത്തെ ഒരുക്കി ഇപ്പോഴും വിജയ ജൈത്രയാത്ര തുടരുകയാണ്. പല സിനിമ റെക്കോർഡുകളും ഇതിനോടകം തന്നെ എമ്പുരാൻ മറികടക്കുകയും സൃഷ്ടിക്കുകയും ചെയ്‌തു.
തീയേറ്ററിൽ ഇറങ്ങി കുറച്ചു ദിവസങ്ങൾ കൊണ്ട് ചില വിവാദങ്ങളിൽ സിനിമ ഇടം പിടിക്കുകയും ചെയ്തു, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പേരുകളും അതിലെ നിലപാടുകൾക്കും എതിരെ ചില സംഘടനകൾ രംഗത്ത് വരികയും ചെയ്തു, ഇതേ തുടർന്ന് സിനിമയിലെ ചില ഭാഗങ്ങൾ നീക്കം ചെയ്താണ് ചിത്രം തീയറ്റുറുകളിൽ പ്രദർശിപ്പിച്ചത്.
ഇപ്പോൾ മോഹൻലാൽ തന്നെ സിനിമയുടെ ഒ ടി ടി റിലീസിനെ കുറിചുള്ള വിവരം പുറത്ത് വിട്ടിരിക്കുകയാണ്.ഈ മാസം 24 നാണ് എമ്പുരാൻ ഒ ടി ടി റിലീസ് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനോടകം ഏറ്റവും വേഗത്തിൽ 200 കോടി കളക്ഷൻ നേടുന്ന ചിത്രം എന്ന റെക്കോർഡ് സിനിമ നേടി കഴിഞ്ഞു.