എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടന്നു കൊണ്ടിരിക്കുന്ന വിവാദത്തിൽ ഇപ്പോൾ ഖേദപ്രകടനം നടത്തിയിരിക്കുകയാണ് മോഹൻലാൽ.
മാർച്ച് മാസം 27 തിയതി തിയ്യറ്ററുകളിൽ പൃഥ്വിരാജ് സംവിധാനത്തിൽ മോഹൻലാലിനെ നായക കഥാപാത്രമാക്കി ഒരുക്കിയ എമ്പുരാൻ എന്ന സിനിമയിലെ ചില രംഗങ്ങളും ചില കഥാപാത്രങ്ങളുടെ പേരും ചില രാഷ്ട്രീയ പാർട്ടികളെയും വ്യക്തികളെയും ലക്ഷ്യം വെച്ച് ചെയ്തതാണെന്നാണ് ആരോപണം.
ആരോപണം കടുത്തതോടെയാണ് ഖേദ പ്രകടനവുമായി മോഹൻലാൽ തന്നെ രംഗത്തെത്തിയത്.
എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നു എന്നും സിനിമയിലെ ചില ഭാഗങ്ങൾ റീ സെൻസർ ചെയ്യുമെന്നും മോഹൻലാൽ കുറിപ്പിലൂടെ അറിയിച്ചു.
സിനിമയുടെ റീ സെൻസറിങ് കോപ്പി വ്യാഴാഴ്‌ചയോട് കൂടി തിയ്യറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.