തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണ്; സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി

Spread the love

കൊച്ചി:  കോണ്‍ഗ്രസില്‍ വിമത നീക്കങ്ങള്‍ അവസാനിക്കുന്നില്ല. സീറ്റ് നല്‍കിയില്ലെങ്കില്‍ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി. തനിക്ക് മാത്രം സീറ്റ് നിഷേധിക്കുന്നത് നീതികേടാണെന്നാണ് എല്‍ദോസിന്റെ പ്രതികരണം. എല്‍ദോസിന് മേല്‍ അനുയായികളുടെ സമ്മർദവുമുണ്ട്. അതേ സമയം അനുനയ ശ്രമത്തിനായി രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്. സീറ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് എല്‍ദോസ് രണ്ടാം തവണയും ദില്ലിയിലേക്ക് പോയത്.

video
play-sharp-fill

പക്ഷേ ദില്ലി ചർച്ചകളില്‍ അനുകൂലമായ സമീപനം ഉണ്ടായില്ല. തുടർന്നാണ് വിമതനായി മത്സരിക്കാനുള്ള നീക്കം എല്‍ദോസ് തുടങ്ങിയിരിക്കുന്നത്. വിമതനായി മത്സരിക്കാൻ രണ്ട് മണ്ഡലങ്ങളാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

ഒന്ന് സ്വന്തം മണ്ഡലമായ പെരുമ്പാവൂരും രണ്ടാമതായി പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരും. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കാനാണ് നീക്കം. സീറ്റ് തടഞ്ഞത് സതീശനെന്നാണ് എല്‍ദോസ് ക്യാംപിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group