പുതിയ ട്വിറ്റര്‍ സിഇഒ കസേരയില്‍ ‘സ്വന്തം നായയെ’ ഇരുത്തി ഇലോണ്‍ മസ്ക്; തന്‍റെ നായ അഗര്‍വാളിനേക്കാള്‍ മികച്ച സിഇഒ എന്നും പരിഹാസം; പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ
ശതകോടീശ്വരൻ
എലോണ്‍ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ഓരോ ദിവസവും പുതിയ പുതിയ പരിഷ്കാരങ്ങളാണ് ട്വിറ്ററിൽ കൊണ്ടുവന്നത്.എന്നൽ ഒന്നിന് പിറകെ ഒന്നായി വലിയ വിവാദങ്ങളും പരിഹാസങ്ങളുമാണ് ഈ മാറ്റങ്ങൾ ഉണ്ടാക്കിയത്.
2024 ഓടെ ട്വിറ്ററിനെ നയിക്കുന്നത് പുതിയ സിഇഒ ആയിരിക്കുമെന്നാണ് എലോണ്‍ മസ്ക്ൻ്റെ പുതിയ പ്രസ്താവന.
ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ വെച്ചാണ് മസ്ക് ഇക്കാര്യം സ്ഥീരികരിച്ചത്. എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തെങ്കിലും കമ്പനിയുടെ സിഇഒ ആയി തുടരാന്‍ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെക്കാലമായി ട്വിറ്ററിനെ നയിക്കാനുള്ള മികച്ച സിഇഒയെ തേടുകയായിരുന്നു മസ്ക്.മുമ്പ്, ആ റോള്‍ ഏറ്റെടുക്കാന്‍ മതിയായ “വിഡ്ഢി”യെ കണ്ടെത്തുന്ന ദിവസം, താന്‍ ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ
തൻ്റെ വളര്‍ത്തു നായയെ സിഇഒ ചെയറില്‍ ഇരുത്തി പോസ്റ്റ് ഇട്ടിരിക്കുകയാണ് മാസ്ക്.ഫ്ലോക്കി എന്ന
ഷിബ ഇനു വിഭാഗത്തിലുള്ള വളര്‍ത്തുനായയുടെ ചിത്രമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിഇഒ എന്നെഴുതിയ ട്വിറ്ററിന്റെ ബ്രാന്‍ഡഡ് കറുത്ത ടി-ഷര്‍ട്ട് ധരിച്ചാണ് ഫ്‌ളോക്കി ഇരിക്കുന്നത്.
കൈകാലുകളുടെ അടയാളത്തോടുകൂടിയ രണ്ട് രേഖകളും മേശപ്പുറത്തുണ്ട്. കൂടാതെ ട്വിറ്റര്‍ ലോഗോയോടുകൂടിയ ചെറിയ ലാപ്‌ടോപും ചിത്രത്തില്‍ കാണാം.
തന്‍റെ നായയെ അഗര്‍വാളിനേക്കാള്‍ മികച്ച സിഇഒ എന്നുവിളിച്ച് മുന്‍ സിഇഒ പരാഗ് അഗര്‍വാളിനെയും അദ്ദേഹം പരിഹസിച്ചു.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗര്‍വാള്‍ ഉള്‍പ്പടെ നിരവധി ജീവനക്കാരെ പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.ഫ്‌ളോക്കി മാത്രമേ ജോലി ഏറ്റെടുക്കാന്‍ ഭ്രാന്ത് കാണിക്കുകയുള്ളുവെന്ന് ചില ഉപയോക്താക്കൾ കമന്റ് ചെയ്തു.