video
play-sharp-fill

ട്വിറ്ററിന് ഇനി വനിതാ മേധാവി; പുതിയ സിഇഒയെ നിയമിച്ച് ഇലോണ്‍ മസ്‌ക്

ട്വിറ്ററിന് ഇനി വനിതാ മേധാവി; പുതിയ സിഇഒയെ നിയമിച്ച് ഇലോണ്‍ മസ്‌ക്

Spread the love

സ്വന്തം ലേഖകൻ
ട്വിറ്ററിന്റെ സിഇഒ ആയി പുതിയൊരാളെ കണ്ടെത്തിയതായി ഇലോണ്‍ മസ്‌ക്. ഒരു വനിതയായിരിക്കും കമ്പനിയുടെ പുതിയ സിഇഒ എന്നും ആറ് ആഴ്ചയ്ക്കുള്ളില്‍ ചുമതലയേല്‍ക്കുമെന്നും മസ്‌ക് വ്യക്തമാക്കി. അതേസമയം പുതിയ സിഇഒയുടെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.

എക്‌സ് കോര്‍പ്പ് എന്ന കമ്പനിയ്ക്കാണ് ഇപ്പോള്‍ ട്വിറ്ററിന്റെ നിയന്ത്രണം. ഈ കമ്പനിയുടെ സിഇഒ ആയാണ് പുതിയ ആള്‍ വരിക. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍, ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനങ്ങളാണ് ഇനി ഇലോണ്‍ മസ്‌കിന്റേത്.

എന്‍ബിസി യൂണിവേഴ്‌സല്‍ അഡ്വര്‍ട്ടൈസിങ് മേധാവി ലിന്‍ഡ യക്കാരിനോയെ സിഇഒ സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുമ്പ് സിഇഒ സ്ഥാനമൊഴിയാനുള്ള സന്നദ്ധത മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഉപഭോക്താക്കളുടെ താല്‍പര്യം അറിയാന്‍ ഒരു പോളും നടത്തി. ഇതില്‍ ഭൂരിഭാഗം പേരും മസ്‌ക് സിഇഒ സ്ഥാനം ഒഴിയണം എന്ന അഭിപ്രായക്കാരായിരുന്നു. ഇതിന് പിന്നാലെ നല്ലൊരാളെ കിട്ടിയാല്‍ സ്ഥാനം ഒഴിയുമെന്ന് മസ്‌ക് പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ സിഇഒ ചുമതലയേറ്റാലും ട്വിറ്ററിന്റെ പ്രവര്‍ത്തനത്തില്‍ ഇലോണ്‍ മസ്‌ക് തുടര്‍ന്നും സജീവമായി ഇടപെടുമോ എന്ന് കണ്ടറിയണം.