play-sharp-fill
ഇലോൺ മാസ്ക് ട്വിറ്റർ CEO സ്ഥാനം ഒഴിയുന്നു.ട്വിറ്റര്‍ സിഇഒ യായി മസ്ക് ലിന്‍ഡ യാക്കാരിനോയെ പ്രഖ്യാപിച്ചു .സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് സ്ഥാപനത്തിന്റെ ചെയര്‍മാനായും ചീഫ് ടെക്‌നോളജി ഓഫീസറായും തുടര്‍ന്നേക്കും.

ഇലോൺ മാസ്ക് ട്വിറ്റർ CEO സ്ഥാനം ഒഴിയുന്നു.ട്വിറ്റര്‍ സിഇഒ യായി മസ്ക് ലിന്‍ഡ യാക്കാരിനോയെ പ്രഖ്യാപിച്ചു .സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് സ്ഥാപനത്തിന്റെ ചെയര്‍മാനായും ചീഫ് ടെക്‌നോളജി ഓഫീസറായും തുടര്‍ന്നേക്കും.

സ്വന്തം ലേഖകൻ

ട്വിറ്ററിന്റെ പുതിയ സിഇഒയായി എന്‍ബിസി യൂണിവേഴ്സലിന്റെ ലിന്‍ഡ യാക്കാരിനോയെ പ്രഖ്യാപിച്ചു. പുതിയ ട്വിറ്റര്‍ സിഇഒയുടെ പേര് ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് സ്ഥാപനത്തിന്റെ ചെയര്‍മാനായും ചീഫ് ടെക്‌നോളജി ഓഫീസറായും തുടര്‍ന്നേക്കും.

കോംകാസ്റ്റ് എന്റര്‍ടൈന്‍മെന്റ്, മീഡിയ ഡിവിഷന്റെ പരസ്യ ബിസിനസ്സ് നവീകരിച്ച എന്‍ബിസി യൂണിവേഴ്സല്‍ പരസ്യ മേധാവിയാണ് ലിന്‍ഡ. ആറാഴ്ചയ്ക്കുള്ളില്‍ നിയമനമുണ്ടാകുമെന്നാണ് അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിഇഒ സ്ഥാനമൊഴിയുന്ന മസ്ക് സ്ഥാപനത്തിന്റെ ചെയര്‍മാനായും ചീഫ് ടെക്‌നോളജി ഓഫീസറായും തുടര്‍ന്നേക്കും. കമ്ബനിയുടെ പ്രവര്‍ത്തനങ്ങളുടെയും സിസ്റ്റം ഓപ്പറേഷനുകളുടെയും മേല്‍നോട്ടം താന്‍തന്നെ നിര്‍വഹിക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്സ് കോര്‍പ്പറേഷന്റെയു സിഇഒയായും ലിന്‍ഡ പ്രവര്‍ത്തിക്കും.

കഴിഞ്ഞ ഒക്ടോബറിലാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ഇതിനുശേഷം കമ്ബനിയിലെ ഏകദേശം 80 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിനിടെ ട്വിറ്ററില്‍ പരസ്യം നല്‍കിയിരുന്ന മിക്ക ബ്രാന്‍ഡുകളും പിന്‍മാറുകയും ചെയ്തു. ഇതോടെ പരസ്യവരുമാനം കുത്തനെ ഇടിഞ്ഞതോടെ കമ്ബനി വന്‍ സാമ്ബത്തിക പ്രതിസന്ധിയിലായി.

പരസ്യവരുമാനം തിരിച്ചുപിടിച്ച്‌ കമ്ബനിയെ രക്ഷപ്പെടുത്താനായിരിക്കാം പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ച ലിന്‍ഡയെ ട്വിറ്ററിന്റെ സിഇഒയായി നിയമിക്കുന്നതെന്നും സൂചനയുണ്ട്.
ഇലക്‌ട്രിക് വാഹന നിര്‍മാണ കമ്ബനി ടെസ്‌ലയുടെ മേധാവി കൂടിയായ മസ്‌ക് ഒക്ടോബറിലാണ് ട്വിറ്റര്‍ സിഇഒയായി സ്ഥാനമേറ്റത്. എന്നാല്‍ ട്വിറ്ററിലെ സിഇഒ ജോലി ഏറ്റെടുക്കാന്‍ പര്യാപ്തമായ ഒരാളെ കണ്ടെത്തിയാല്‍ സ്ഥാനം ഒഴിയുമെന്ന് ഡിസംബറില്‍ തന്നെ മസ്ക് പറഞ്ഞിരുന്നു.

ലിന്‍ഡയുടെ പേര് പറയാതെ സിഇഒയെ കണ്ടെത്തിയെന്ന് വ്യാഴാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.എന്‍ബിസി യൂണിവേഴ്സലില്‍ മികച്ച പ്രകടം കാഴ്ചവച്ച വ്യക്തിയാണ് ലിന്‍ഡ യാക്കാരിനോ. 60 കാരിയായ ലിന്‍ഡ നിലവില്‍ എന്‍ബിസി യൂണിവേഴ്സലിന്റെ പരസ്യവിഭാഗത്തിന്റെ മേധാവിയാണ്. ‘പീക്കോക്ക് സ്ട്രീമിങ് സര്‍വീസി’ന് തുടക്കമിട്ടത് ലിന്‍ഡയായിരുന്നു. എന്‍ബിസിക്ക് മുന്‍പ് ടേണര്‍ എന്റര്‍ടെയ്ന്‍മെന്റില്‍ 19 വര്‍ഷം ജോലി ചെയ്തിട്ടുണ്ട് ലിന്‍ഡ. 2022 ല്‍ ‘വുഷി റണ്‍സ് ഇറ്റ്’ വുമണ്‍ ഓഫ് ദ ഇയര്‍ അംഗീകാരവും ബിസിനസ് വീക്കിന്റെ ‘സിഇഒ ഓഫ് ടുമോറോ’ പുരസ്കാരവും നേടിയ വ്യക്തിയാണ് ലിന്‍ഡ.