video
play-sharp-fill

ബലാൽസംഗക്കേസ്: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു മുൻകൂര്‍ ജാമ്യം…

ബലാൽസംഗക്കേസ്: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു മുൻകൂര്‍ ജാമ്യം…

Spread the love

ബലാൽസംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു മു‍ൻകൂർ ജാമ്യം. തിരുവനന്തപുരം സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. എംഎൽഎ മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.

അതേസമയം യുവതിയെ താന്‍ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെപിസിസി നേതൃത്വത്തെ അറിയിച്ചു. എൽദോസിനെതിരെ കേസ് എടുത്തതോടെ 20നകം വിശദീകരണം നൽകണമെന്നായിരുന്നു കെപിസിസി നിർദേശം.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് എൽദോസ് കെപിസിസിക്കു നൽകിയ കത്തിൽ പറയുന്നു. പിആർ ഏജൻസി ജീവനക്കാരിയെന്ന നിലയിലാണ് യുവതിയുമായി പരിചയം. പിന്നീട് സൗഹൃദത്തിലായി. യുവതിയെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. രാഷ്ട്രീയമായി തകർക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയത്. മുൻപും യുവതി പലർക്കുമെതിരെ കേസ് നൽകിയിട്ടുണ്ട്. യുവതിയുടെ പേരിലും കേസുണ്ട്. യുവതിക്കെതിരായ കേസുകളുടെ വിവരങ്ങൾ വിശദീകരിച്ച എൽദോസ്, നടപടിയെടുക്കുന്നതിനു മുൻപ് തന്റെ ഭാഗം കേൾക്കണമെന്നും ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽദോസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എൽദോസിനെതിരെ അന്വേഷണം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷം നടപടിയെടുക്കാനാണ് ആലോചന. എൽദോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും. ഇതുകൂടി കണക്കിലെടുത്താകും നടപടികൾ. നിലവിൽ കെപിസിസി അംഗമാണ് എൽദോസ്.