കോട്ടയം: നല്ല കിടിലൻ സ്വാദില്‍ ഒരു എള്ളുണ്ട ഉണ്ടാക്കിയാലോ? രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകള്‍
എള്ള്- 1/2 കിലോ
ഉണക്കലരി- 1/2 കിലോ
ശര്‍ക്കര- 1 കിലോ
തേങ്ങ- 1 എണ്ണം
ഏലക്ക- 5 എണ്ണം
നെയ്യ്- 1ടേബിള്‍ സ്പൂണ്‍
അണ്ടി പരിപ്പ്- 50ഗ്രാം
മുന്തിരി- 50 ഗ്രാം
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുത്ത എള്ള്, ഉണക്കലരി തുടങ്ങിയവ വറുത്തു പൊടി ആക്കുക. ശേഷം തേങ്ങ വറുത്തു വെയ്ക്കുക. അണ്ടി പരിപ്പ് നെയ്യില്‍ വറുത്തു കോരി വെക്കുക. ശര്‍ക്കര ഉരുക്കി അരിച്ച് എടുക്കുക. ശര്‍ക്കര ഉരുക്കി അരിച്ചത് അടുപ്പത്തു വെച്ച് തിളപ്പിച്ച് പാവ് പരുവത്തില്‍ ആക്കി എടുക്കുക തുടര്‍ന്ന് മേല്‍ പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് നല്ലതു പോലെ ഇളക്കുക. ചെറിയ ചൂടോടെ കയ്യില്‍ നെയ്യ് തടവി ചെറിയ ഉരുള ആക്കി ഉരുട്ടി എടുക്കുക. ഒരുപാട് തണുത്ത് പോകാതെ ചെറിയ ചൂടോട് കൂടി കഴിക്കുക.