video
play-sharp-fill
ഒരു ഫ്ലാറ്റെടുത്തു, വലിയ വാടകയുള്ളതല്ല, ഫർണിഷ്ഡ് ആണ്, അടുക്കളയും സൗകര്യങ്ങളുമൊക്കെ ഉണ്ട്; നടൻ ബാലയുമായി വേർപിരിഞ്ഞ എലിസബത്തിന് പുതിയ വിശേഷങ്ങൾ; കരിയർ പൊടിത്തട്ടിയെടുത്ത് ഇപ്പോൾ ഡോക്ടർ എലിസബത്ത്; കുറ്റം പറയുന്നവർക്കു മുമ്പിൽ ജീവിച്ചു കാണിക്കണം; കട്ടസപ്പോർട്ടുമായി സോഷ്യൽ മീഡിയ

ഒരു ഫ്ലാറ്റെടുത്തു, വലിയ വാടകയുള്ളതല്ല, ഫർണിഷ്ഡ് ആണ്, അടുക്കളയും സൗകര്യങ്ങളുമൊക്കെ ഉണ്ട്; നടൻ ബാലയുമായി വേർപിരിഞ്ഞ എലിസബത്തിന് പുതിയ വിശേഷങ്ങൾ; കരിയർ പൊടിത്തട്ടിയെടുത്ത് ഇപ്പോൾ ഡോക്ടർ എലിസബത്ത്; കുറ്റം പറയുന്നവർക്കു മുമ്പിൽ ജീവിച്ചു കാണിക്കണം; കട്ടസപ്പോർട്ടുമായി സോഷ്യൽ മീഡിയ

2021 ലായിരുന്നു നടൻ ബാലയുടെ ജീവിതത്തിലേക്ക് തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്ത് എത്തിയത്. എലിസബത്താണ് തന്നോട് ഇഷ്ടം പങ്കുവെച്ചതെന്നും ഒടുവില്‍ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും ബാല പറഞ്ഞിരുന്നു. തങ്ങള്‍ വളരെ സ്നേഹത്തോടെയാണ് കഴിയുന്നതെന്ന് വ്യക്തമാക്കി കൊണ്ട് നിരവധി വീഡിയോകള്‍ വിവാഹശേഷം ഇരുവരും പങ്കുവെച്ചിട്ടുണ്ട്.

യുട്യൂബിലൂടെയും തങ്ങളുടെ വിശേഷങ്ങള്‍ ഇരുവരും പങ്കിടാറുണ്ടായിരുന്നു. ബാലയുടെ സന്തോഷത്തിലും ദുഃഖത്തിലുമെല്ലാം എലിസബത്ത് ഒപ്പം തന്നെയുണ്ടായിരുന്നു. കഴിഞ്ഞ വർഷം നടനെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനാക്കിയപ്പോഴും ബാലയെ പരിചരിച്ചത് എലിസബത്തും കുടുംബവുമായിരുന്നു.

എന്നാല്‍, ബാല ചികിത്സ പൂർത്തിയാക്കിയതിന് പിന്നാലെ ബാലയ്ക്കൊപ്പം എലിസബത്തിനെ പ്രേക്ഷകർ കണ്ടില്ല. പലപ്പോഴായി രണ്ടുപേരുടേയും സോഷ്യല്‍ മീഡിയ പേജുകളില്‍ ആരാധകർ ഇതിനെ കുറിച്ച്‌ ചോദിച്ചെങ്കിലും രണ്ട് പേരും മൗനം തുടർന്നു. അതിനിടയിലാണ് ഒരു ചാനല്‍ അഭിമുഖത്തിനിടെ ഇനി എലിസബത്ത് തന്റെ ഒപ്പം ഇല്ലെന്ന് ബാല വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ എന്തിന് വേണ്ടി പിരിഞ്ഞുവെന്നതിന്റെ കാരണം നടൻ വ്യക്തമാക്കിയില്ല. ബാല ഇക്കാര്യം തുറന്നപറഞ്ഞെങ്കിലും എലിസബത്ത് ഇതിനോടൊക്കെ മൗനം തുടർന്നു. ഇടയ്ക്കിടെ തന്റെ യുട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ട് മാതാപിതാക്കളുടേയും സ്വന്തം വീട്ടിലേയും വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന എലിസബത്തിനെയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

ബാലയുമായി വിവാഹം ചെയ്തതോടെ അവസാനിപ്പിച്ച തന്റെ കരിയർ എലിസബത്ത് വീണ്ടും പൊടിതട്ടിയെടുത്തു. ജോലിക്ക് പോകാൻ തുടങ്ങിയാതും എലിസബത്ത് പറഞ്ഞു. എന്നാല്‍, എവിടെയാണ് താൻ ജോലി ചെയ്യുന്നതെന്ന് മാത്രം എലിസബത്ത് പറഞ്ഞില്ല. അടുത്തിടെ ബാല നാലാമതും വിവാഹിതനായതിന് പിന്നാലെയാണ് തന്റെ ആശുപത്രിയെ കുറിച്ചും ജോലി ചെയ്യുന്ന സ്ഥലത്തെ കുറിച്ചുമെല്ലാം എലിസബത്ത് വെളിപ്പെടുത്തിയത്.

ഗുജറാത്തിലാണ് താരം ഇപ്പോള്‍. ഡോക്ടർ എന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ കുറിച്ചും ആളുകള്‍ തന്നോട് കാണിക്കുന്ന സ്നേഹത്തെ കുറിച്ചുമെല്ലാം എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു സന്തോഷം പങ്കിടുകയാണ് എലിസബത്ത്.

ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്ത് തന്നെ താൻ ഒരു കുഞ്ഞ് ഫ്ലാറ്റെടുത്തു എന്നാണ് എലിസബത്ത് വീഡിയോയില്‍ പറയുന്നത്. വലിയ വാടകയുള്ളതല്ല, ഫർണിഷ്ഡ് ആണ്, അടുക്കളയും സൗകര്യങ്ങളുമൊക്കെ ഉണ്ട്, അമ്മ തനിക്കൊപ്പം ഈ ഫ്ലാറ്റില്‍ വന്ന് നില്‍ക്കുമെന്നും എലിസബത്ത് പറയുന്നു.

അമ്മ ഇല്ലാത്ത സമയങ്ങളില്‍ താൻ ആശുപത്രിയുടെ ഹോസ്റ്റലില്‍ കഴിയുമെന്നും എലിസബത്ത് വ്യക്തമാക്കി. പുതിയ സന്തോഷം പങ്കുവെച്ചതോടെ എലിസബത്തിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് കമന്റ് ചെയ്തത്. ചില കമന്റുകള്‍ ഇങ്ങനെ-

‘തളരരുത് എല്ലാത്തിനെയും അതിജീവിച്ച്‌ മുന്നോട്ടു പോവുക ദൈവം അനുഗ്രഹിക്കട്ടെ ജീവിതം മനോഹരമാണ് സമാധാനവും സന്തോഷവും നമ്മളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുക എന്നും ജീവിതത്തില്‍ സമാധാനം ഉണ്ടാകട്ടെ’, ‘നമ്മളെ കുറ്റം പറയാൻ ഒരുപാട് ആളുകള്‍ ഉണ്ടാകും, അവർക്കും മുമ്പില്‍ ജീവിച്ചു കാണിക്കുക. വിജയത്തിലേക്കുള്ള യാത്ര ദൈവം നമ്മള്‍ക്ക് തരട്ടെ. തീർച്ചയായും അനുഗ്രഹവും ഉണ്ടാകും തളരാതെ മുന്നോട്ടു പോകൂ’,

‘നമ്മുടെ കുറ്റം പറയാൻ ഒരുപാട് ആളുകള്‍ ഉണ്ടാകും അവർക്കു മുന്നില്‍ ജീവിച്ചു കാണിക്കുക വിജയത്തിലേക്കുള്ള യാത്ര ദൈവം നമ്മള്‍ക്ക് തരും തീർച്ചയായും എല്ലാവിധ ആശംസകളും’, ഇങ്ങനെ പോകുന്നു കമന്റുകള്‍.