
വയനാട്: വയനാട് പുല്‍പ്പള്ളില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റു. പുൽപ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പിൽ വെച്ചാണ് ആന ഇടഞ്ഞത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
കൊല്ലത്ത് നിന്നാണ് കൊണ്ടുവന്ന ശിവന് എന്ന ആനയാണ് ഉത്സവത്തിനിടെ ഇടഞ്ഞത്. പാപ്പാൻമാരായ ഉണ്ണി, രാഹുൽ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആനയെ തളച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


