
സന്നിധാനം:സന്നിധാനത്തിനും ശരംകുത്തിക്കും മധ്യേ കാട്ടാന ഇറങ്ങി.വൈകിട്ട് 4.45 ന് ആയിരുന്നു . മോഴ ആനയായിരുന്നു. പതിനെട്ടാംപടി കയറാൻ ക്യൂ നിൽക്കുന്ന ഷെഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു ആന. ഉടൻ തന്നെ പൊലീസെത്തി ജീപ്പ് റോഡ് തുടങ്ങുന്ന ഭാഗത്തും മരക്കൂട്ടത്തും തീർഥാടകരെ തടഞ്ഞു.
തുടർന്നു ഫോറസ്റ്റ് കൺ ട്രോൾ റൂമുകളിൽ പൊലീസ് വിവരം അറിയിച്ചു. വനപാലകരെത്തി ആന സന്നിധാനത്തേക്ക് ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിച്ചു. 4 തവണ പടക്കം പൊട്ടിച്ചു. യു ടേണിൽ നിന്ന് ചന്ദ്രാനന്ദൻ റോഡിലേക്ക് ഒരു വിധം ആനയെ ഇറക്കി. ബാരിക്കേഡ് പൊളിച്ച് കാട്ടിലേക്ക് ഇറക്കുകയായിരുന്നു.


