കാട്ടാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി; വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി

Spread the love

കല്ലടിക്കോട്: പാലക്കയം മുണ്ടനാട് കരിമലപുഴയിൽ കല്ലുംചാട്ടം ഭാഗത്ത് ദിവസങ്ങളോളം പഴക്കമുള്ള കാട്ടാനക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം. പരിശോധന നടത്തുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് വെള്ളത്തിൽ ഒഴുകിയെത്തിയ നിലയിൽ കാട്ടാനക്കുട്ടിയുടെ ജഡം കാണ്ടത്.

തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ചൊവ്വാഴ്‌ച്ച രാവിലെ നടക്കുന്ന വിശദ പരിശോധനകൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം സുബൈർ പറഞ്ഞു.