ആനപ്രേമികളുടെ പ്രിയങ്കരനായ മണികണ്ഠൻ ചരിഞ്ഞു

Spread the love

പത്തനംതിട്ട: എരണ്ടക്കെട്ടിനെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവിതാംകൂർ ദേവസ്വംബോർഡിന് കീഴിലെ ഓമല്ലൂർ രക്തകണ്‌ഠസ്വാമി ക്ഷേത്രത്തിലെ ആന ഗജരാജൻ ഓമല്ലൂർ മണികണ്‌ഠൻ ചരിഞ്ഞു.
ചലച്ചിത്ര താരം കെ ആർ വിജയ ശബരിമല ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയ ആനയാണ് മണികണ്‌ഠൻ. ഈ സമയം ഓമല്ലൂർ ക്ഷേത്രത്തിൽ ആനയില്ലാതിരുന്നതിനെ തുടർന്ന് ക്ഷേത്രത്തിലെത്തിച്ചതോടെയാണ് ഓമല്ലൂർ മണികണ്‌ഠൻ ആയിമാറിയത്. മൂന്ന് പതിറ്റാണ്ട് മുൻപ് ബീഹാറിലെ പ്രശസ്‌തമായ സോൻപൂർ മേളയിൽ നിന്നാണ് മണികണ്‌ഠൻ കേരളത്തിലെത്തുന്നത്. നാണു എഴുത്തച്ഛൻ ഗ്രൂപ്പാണ് ആനയെ കേരളത്തിലേക്ക് എത്തിച്ചത്.