
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇന്നലെ വൈകുന്നേരം ശീവേലി എഴുന്നള്ളത്തിനിടെയാണ് സംഭവം. ആനയുടെ തട്ടേറ്റ് പരുക്കേറ്റ രണ്ടാം പാപ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറ ഉത്സവത്തിന്റെ ഭാഗമായുള്ള ശീവേലിക്ക് പതിവിലും വിപരീതമായി വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലുണ്ടായിരുന്നത്. എഴുന്നള്ളത്ത് പുരോഗമിക്കുന്നതിനിടെ ആന അക്രമാസക്തനാവുകയായിരുന്നു.
ഈ സമയത്താണ് രണ്ടാം പാപ്പാന് നേരെ ആനയുടെ നീക്കമുണ്ടായത്. വീഴ്ചയിൽ പരുക്കേറ്റ ഇദ്ദേഹത്തെ നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന ഇടഞ്ഞാലുടൻ തന്നെ അധികൃതർ ഇടപെട്ട് ഭക്തരെ സുരക്ഷിതമായി ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ചു.
തുടർന്ന് ക്ഷേത്രഗോപുരങ്ങൾ അടച്ചതിനാൽ വൻ അപകടം ഒഴിവാക്കാനായി. പിന്നീട് എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്.



