കാണാതായ വയോധികയ്ക്കായി കിണർ വറ്റിച്ചു; കിട്ടിയത് തലയോട്ടിയും അവശിഷ്ടങ്ങളും; കാഴ്ച്ച കണ്ട് ഞെട്ടി നാട്ടുകാർ
സ്വന്തം ലേഖകൻ
എടക്കര: വയോധികയെ കാണാതായതുമായി ബന്ധപ്പെട്ട് വീടിനു സമീപത്തെ കിണർ വറ്റിച്ചപ്പോൾ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പോത്തുകല്ല് പാതാർ കുവക്കോൽ പൂച്ചക്കുഴിയിൽ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി(90)യെ ജൂൺ 26 മുതലാണ് കാണാതായത്. ഈ കേസന്വേഷണത്തിന്റെ ഭാഗമായി പോത്തുകല്ല് എസ്ഐ കെ.അബ്ബാസിന്റെ നേതൃത്വത്തിൽ ഏലിക്കുട്ടി താമസിച്ചിരുന്ന വീടിനു സമീപത്തെ ഉപയോഗശൂന്യമായ കിണർ വറ്റിച്ച് പരിശോധന നടത്തി. പക്ഷേ കിട്ടിയത് മൃഗങ്ങളുടെ തലയോട്ടിയും അവശിഷ്ടങ്ങളും. പന്നി,മാൻ,കരിമന്തി എന്നിവയുടേതെന്നു കരുതുന്ന തലയോട്ടിയും മറ്റ് അവശിഷ്ടങ്ങളുമാണ് ലഭിച്ചത്. കിണറിൽ നിന്ന് ലഭിച്ച തലയോട്ടിയും അവശിഷ്ടങ്ങളും വനം വകുപ്പിന് കൈമാറി. വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0