video
play-sharp-fill

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി;  പതിനൊന്നുകാരന് ക്രൂരമര്‍ദനം ; ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു; കുട്ടി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിൽ

കളിക്കുന്നതിനിടെ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടി;  പതിനൊന്നുകാരന് ക്രൂരമര്‍ദനം ; ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചു; കുട്ടി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറത്ത് പതിനൊന്നുകാരനുനേരെ ഇതരസംസ്ഥാന തൊഴിലാളിയുടെ ക്രൂരത. വള്ളിക്കല്‍ സ്വദേശി അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്ത് തട്ടിയെന്നാരോപിച്ചാണ് ഇയാള്‍ അക്രമാസക്തനായത്. കഴുത്തിന് മര്‍ദനമേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയിലാണ്.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ടയര്‍ ഉരുട്ടിക്കളിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയുടെ മേല്‍ തട്ടിയതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ക്രുരമായി മര്‍ദിക്കുകയായിരുന്നു. ചുവരില്‍ കഴുത്തിന് കുത്തിപ്പിടിച്ച് മര്‍ദിച്ചതായി കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കുടുംബം വാടകയ്ക്കാണ് താമസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴുത്തിന് കലശലായ വേദനയുണ്ടായതിനെ തുടര്‍ന്ന് ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരാതിയില്‍ തേഞ്ഞിപ്പാലം പൊലീസ് കേസ് എടുത്തു. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.