
ചട്ടത്തിലാകാത്ത കൊമ്പനെ എഴുന്നെള്ളിക്കാൻ നിർബന്ധം പിടിച്ചത് ഉപദേശക സമിതി; അടിയ്ക്കടി പാപ്പാന്മാരെ മാറ്റിയത് ദേവസ്വം ബോർഡ്; തിരുനക്കര ശിവൻ വിരണ്ടോടിയത്തിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനോ ഉപദേശക സമിതിയ്‌ക്കോ; ശിവനെ തല്ലിയാൽ നന്നാകുമെന്ന് ആരാണ് പറഞ്ഞത് സാറേ
സ്വന്തം ലേഖകൻ
കോട്ടയം: ഒന്നര മാസം മാത്രം പരിചയത്തിലുള്ള, പാപ്പാനുമായി ചട്ടത്തിലാകാത്ത തിരുനക്കര ശിവൻ എന്ന കൊമ്പനെ തിരുനക്കര മഹാദേവക്ഷേത്രത്തിലെ അൽപശി ഉത്സവത്തിന് എഴുന്നെള്ളിക്കണമെന്ന് വാശിപിടിച്ചത് ക്ഷേത്രം ഉപദേശക സമിതി അംഗംമെന്ന് വിവരം.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റും ഭാരത് ആശുപത്രിയുമായി ഏറ്റവും അടുപ്പമുള്ള ആളുമായ മുൻ നഗരസഭ ചെയർമാൻ ബി.ഗോപകുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അൽപശി ഉത്സവത്തിന്റെ ആറാട്ടിന് ആനയെ എഴുന്നെള്ളിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
ഇത്തരത്തിൽ ചട്ടത്തിലാകാത്ത ആനയെ പാപ്പാന്മാർ വരുതിയ്ക്കു നിർത്താൻ ക്രൂരമായി മർദിച്ചതോടെയാണ് ആന വിരണ്ടോടിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. തിരുനക്കരയിലെ തിരുനക്കര ശിവൻ ആനപ്രേമികളും ഇത് തന്നെയാണ് പുറത്തു വിടുന്നത്.
നിലവിൽ തിരുനക്കര മഹാദേവക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതി പ്രസിഡന്റായ ബി.ഗോപകുമാർ, ഭാരത് ആശുപത്രി – ആന ഗ്രൂപ്പിന്റെ ഏറ്റവും അടുത്ത ആളാണ്. ഒന്നര മാസം മുൻപാണ് വിക്രം തിരുനക്കര ശിവന്റെ പാപ്പാനായി രംഗത്ത് എത്തിയത്. ഇതേ തുടർന്ന് ആനയെ ചട്ടം പഠിപ്പിക്കുന്നതിനായി ചെങ്ങളത്ത് കാവിനു സമീപം കെട്ടിയിരിക്കുകയായിരുന്നു.
ആനയെ ചട്ടം പഠിപ്പിച്ച് വരുതിയ്ക്കു നിർത്തണമെങ്കിൽ അൽപം മർദിക്കേണ്ടി വരും. ആനപ്രേമികളും ഇത് അംഗീകരിക്കുന്ന കാര്യമാണ്. എന്നാൽ, തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ആനയെ കെട്ടി ചട്ടം പഠിപ്പിക്കാൻ മർദിച്ചാൽ, ഇത് ആന പ്രേമികളുടെ എതിർപ്പിന് ഇടയാക്കും. ഇതോടെയാണ് ആനയെ ചെങ്ങളത്ത് കാവിലേയ്ക്കു മാറ്റിയത്.
ആനയെ മർദിക്കുന്നതായും, ചട്ടംപഠിപ്പിക്കുന്നതിനായാണ് ചെങ്ങളത്തു കാവിൽ കെട്ടിയിരിക്കുന്നതെന്നും മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ, ഇതിനെ എതിർത്ത് ആദ്യം രംഗത്ത് എത്തിയത് ക്ഷേത്രം ഉപദേശക സമിതി തന്നെയാണ്. ആനയ്ക്ക് മദപ്പാടാണെന്നും, ഇത്തവണ നേരത്തെ മദപ്പാട് വന്നതിനാൽ മാർച്ചിലെ ഉത്സവത്തിനും പകൽപ്പൂരത്തിനും ആനയെ എഴുന്നെള്ളിക്കാൻ സാധിക്കും എന്ന വാദമായിരുന്നു ഈ സമയം ക്ഷേത്ര ഉപദേശക സമിതി പുറത്തു വിട്ടിരുന്നത്.
എന്നാൽ, മദപ്പാടിയിൽ കെട്ടിയിരുന്നതായി ഉപദേശക സമിതി തന്നെ പറയുന്ന, പാപ്പാനുമായി ചട്ടത്തിലാകാത്ത കൊമ്പനെ എന്തിന് അൽപശി ഉത്സവത്തിന്റെ ആറാട്ടിന് എഴുന്നെളളിക്കണമെന്ന് ക്ഷേത്രം ഉപദേശക സമിതി വാശി പിടിച്ചു എന്ന കാര്യത്തിൽ പക്ഷേ, കൃത്യമായ മറുപടി നൽകാൻ ഉപദേശക സമിതിയ്ക്ക് സാധിക്കുന്നില്ല.
മദപ്പാടിലാണ് എന്ന് ക്ഷേത്ര ഉപദേശക സമിതി പറയുന്ന ആനയെ പരിശോധിച്ച ഡോക്ടർ നൽകിയത് ഒരു ശതമാനം പോലും മദത്തിന്റെ ലക്ഷണം ആനയ്ക്ക് ഇല്ലെന്നാണ്. ഈ സാഹചര്യത്തിലാണ് ആനയുമായി അടുപ്പമില്ലാത്ത, ചട്ടത്തിലാകാത്ത പാപ്പാനെയുമായി ആറാട്ട് എഴുന്നെള്ളിപ്പിന് വിളിച്ചു വരുത്തിയത് വിവാദത്തിലായിരിക്കുന്നത്.
ഇത്തരത്തിൽ ക്ഷേത്രോപദേശക സമിതിയും, ദേവസ്വം ബോർഡും നിരുത്തരവാദിത്വപരമായ നിലപാട് സ്വീകരിച്ചതാണ് ഇപ്പോൾ ആന ഭയന്ന് ഓടാനും പാപ്പാൻ മരിക്കാനും ഇടയാക്കിയിരിക്കുന്നത്.
ഇത്തരത്തിൽ നിരുത്തരവാദിത്വ പരമായ നിലപാട് സ്വീകരിച്ച ദേവസ്വം ബോ്ർഡിനും ക്ഷേത്ര ഉപദേശക സമിതിയ്ക്കുമെതിരെ കൊലക്കുറ്റം ചുമത്തുകയാണ് വേണ്ടത്.
Third Eye News Live
0