
സ്വന്തംലേഖകൻ
ചിന്നക്കനാൽ: ആനയിറങ്കലിനു സമീപം ചക്കക്കൊമ്പന്റെ ആക്രമണം. ദേശീയപാതയിൽ ഇറങ്ങിയ കൊമ്പൻ വഴിയോര കടകൾ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയിൽ പരിഭ്രാന്തി ഉണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്.
ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പന്റെ മുമ്പിൽ പെട്ട് ഭയന്നോടി കോളനി നിവാസി കുമാറിന് പരുക്കേറ്റിരുന്നു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം ചക്കക്കൊമ്പനെ കാറിടിച്ചതിനെ തുടർന്ന് പരിക്കേറ്റിരുന്നു. ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവിൽ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.