എട്ട് ദിവസമായി തിരുനക്കര ശിവൻ അനുഭവിച്ച അസ്വസ്ഥതയ്ക്ക് വിരാമം; ശിവൻ്റെ വയറ്റിൽക്കെട്ടിക്കിടന്ന എരണ്ട വലിച്ച് പുറത്തിട്ടു: എല്ലാം തിരുനക്കരയപ്പൻ്റെയും ഏറ്റുമാനൂരപ്പൻ്റെയും അനുഗ്രഹമെന്ന് ആന പ്രേമികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: എരണ്ടക്കെട്ടിനെ തുടർന്ന് വയറ്റിൽ എരണ്ട ഉരുണ്ട് കൂടി അസ്വസ്ഥത അനുഭവപ്പെട്ട തിരുനക്കര ശിവന് ഞായറാഴ്ച ആശ്വാസത്തിൻ്റെ പകൽ. വയറ്റിൽ ഉരുണ്ട് കൂടിയ എരണ്ട വലിച്ച് പുറത്തിട്ടതോടെയാണ് ദിവസങ്ങൾ നീണ്ടു നിന്ന അസ്വസ്ഥതയ്ക്ക് അശ്വാസമായത്.

ഞായറാഴ്ച രാവിലെ 10 മണിക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാനേജർ മുരാരി ബാബു മേൽശാന്തിക്ക് കദളി പഴവും ശർക്കരയും നേദിക്കാൻ കൊടുത്തിരുന്നു. തിരുനക്കര ശിവൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായാണ് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഈ നിവേദ്യം നേദിക്കാൻ നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി സി. രാമാനുജത്തിന്റെ നിർദേശ പ്രകാരം വഴിപാട് പ്രസാദം വാങ്ങാൻ മുൻ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ജയകുമാർ തിരുനക്കര നേരിട്ട് എത്തുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ എത്തി നിവേദ്യ പ്രസാദം ജയകുമാർ ഏറ്റുവാങ്ങി.

പ്രസാദം ഏറ്റുമാനൂർ ക്ഷേത്രം മേൽശാന്തി ജയകുമാറിന് നൽകി. തുടർന്ന് , ഉച്ചക്ക് 11. 30 ന് ക്ഷേത്രത്തിൽ ഉച്ച പൂജയ്ക്ക് ശ്രീകാവിലിൽ കയറും . ആ സമയത്ത് വഴിപാട് പ്രസാദം ആനയ്ക്ക് കൊടുക്കണം എന്നും നിർദേശം നൽകി. ഇദ്ദേഹത്തിൻ്റെ നിർദേശ പ്രകാരം തിരുനക്കര ക്ഷേത്ര വളപ്പിൽ തളച്ചിരുന്ന ആനയ്ക്ക് തിരുനക്കര പുറംശാന്തി കേശവൻ നമ്പൂതിരി ഏറ്റുമാനൂർ ക്ഷേത്രത്തിലെ പ്രസാദം നൽകി. അതിന് മുൻപ് തിരുനക്കര ക്ഷേത്രത്തിൽ എല്ലാ നടയിലും നേദിച്ച കദളി പഴവും നൽകിയിരുന്നു.

തുടർന്ന്, ഞായറാഴ്ച രാത്രി ഒരു മണി വരെ കൊമ്പനെ നിരീക്ഷണത്തിൽ നിർത്തി. മൂന്നു മണിക്കൂറോളം സമയം ആനയുടെ പാപ്പാൻ വാഴക്കുളം മനോജ് ആനയുടെ വയറ്റിൽ നിന്നും എരണ്ടം നീക്കം ചെയ്യാൻ ശ്രമം നടത്തി. ഒടുവിൽ, രാത്രി ഒരു മണിയോടെ കൊമ്പൻ്റെ വയറ്റിൽ നിന്നും കെട്ടിക്കിടന്ന എരണ്ടം മനോജ് വലിച്ച് പുറത്തെടുത്തു.

ഇതോടെ ആന അപകട സ്ഥിതി തരണം ചെയ്യുകയും ചെയ്തു. ഡോ . ശശീന്ദ്ര ദേവിന്റെ നേതൃത്വത്തിൽ ആന പാപ്പൻമാരായ ഗോപകുമാർ , ഹരികുമാർ, എന്നിവർ ആനയ്ക്ക് നിരന്തര പരിചരണം നൽകിയാണ് ആന അതിവേഗം അപകട സ്ഥിതി തരണം ചെയ്തത്.