
കൊയിലാണ്ടി ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവം: സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്തു, ക്ഷേത്ര ഭാരവാഹികൾക്കും ആന പാപ്പാന്മാർക്കുമെതിരെ കേസ്
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ അപകടത്തിൽ ക്ഷേത്ര ഭാരവാഹികൾ ഉൾപ്പെടെ കൂടുതൽ പേർക്കെതിരെ കേസ്. സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്ത കുറ്റം കൂടി ചേർത്ത് കേസെടുക്കുമെന്ന് പോലീസ്.
സംഭവത്തിൽ സോഷ്യൻ ഫോറസ്ട്രി കോഴിക്കോട് ഡിവിഷൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. പേരാമ്പ്ര കോടതിയിലാണ് സോഷ്യൽ ഫോറസ്ട്രി റിപ്പോർട്ട് സമർപ്പിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും നാട്ടാന പരിപാലന ചട്ട പ്രകാരവും കേസെടുത്തതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.
ക്ഷേത്രഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട് നൽകിയത്. പടക്കം പൊട്ടിച്ചു, ആനയുടെ ഇടചങ്ങലവേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല, ആനയെ പരിപാലിക്കുന്നതിലും എഴുന്നള്ളിക്കുന്നതിലും അശ്രദ്ധ കാട്ടി എന്നീ കുറ്റമാണ് പാപ്പാൻമാർക്കെതിരെയുളളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യൽ ഫോറസ്ട്രി വിഭാഗവും അപകടത്തിൽ കേസ് എടുത്തിട്ടുണ്ട്. ആഘോഷ കമ്മിറ്റി ഭാരവാഹികളും പീതാംബരൻ, ഗോകുൽ എന്നീ ആനകളുടെ നാലു പാപ്പാന്മാരെയും പ്രതി ചേർത്താണ് കേസ്.