video
play-sharp-fill

പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് ക്രൂര മർദനം: തെങ്ങിൽകെട്ടിയിട്ട് തല്ലിക്കൊല്ലാറാക്കുന്നത് മൂന്ന് പാപ്പാന്മാർ ചേർന്ന്: ക്രൂര മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ; ആനയോടുള്ള ക്രൂരതയുടെ വീഡിയോ ഇവിടെ കാണാം

പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന് ക്രൂര മർദനം: തെങ്ങിൽകെട്ടിയിട്ട് തല്ലിക്കൊല്ലാറാക്കുന്നത് മൂന്ന് പാപ്പാന്മാർ ചേർന്ന്: ക്രൂര മർദനത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ; ആനയോടുള്ള ക്രൂരതയുടെ വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പൂരപ്രേമികളുടെ പ്രിയ കൊമ്പൻ, തലയെടുപ്പിന്റെ തമ്പുരാൻ എന്നെല്ലാം വിളിപ്പേരുള്ള കൊമ്പന് പാപ്പാൻമാരുടെ ക്രൂരമർദനം. പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനായ കർണ്ണനെ മൂന്ന് പാപ്പാൻമാർ ചേർന്ന് ക്രൂരമായ മർദനത്തിന് ഇരയാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുറത്ത് വന്നിരിക്കുന്നത്.


കഴിഞ്ഞ ദിവസം വരെ വിവിധ ഉത്സവങ്ങളിൽ തിടമ്പേറ്റി നിന്ന കൊമ്പനെയാണ് ക്രൂരമായ മർദനത്തിന് ഇരയാക്കുന്നത്. മൂന്ന് പാപ്പാൻമാർ ചേർന്ന് ആനയെ അതി ക്രൂരമായാണ് മർദിക്കുന്നത്. കെട്ടുന്ന തറയിലെ തെങ്ങിൽ കൊമ്പനെ കെട്ടിയിട്ട ശേഷം, രണ്ടു പേർ പിന്നിൽ നിന്നും ഒരാൾ മുന്നിൽ നിന്നുമാണ് മർദിക്കുന്നത്. മുൻ കാലിൽ വടം കെട്ടിയ ശേഷമാണ് കൊമ്പന് നേരെയുള്ള ക്രൂര മർദനം അഴിച്ചു വിടുന്നത്. വേദനകൊണ്ട് പുളഞ്ഞ കൊമ്പൻ നിലത്തി കിടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. എന്നിട്ടും പാപ്പാൻമാർ ആനയെ മർദിക്കുന്നത് നിർത്താൻ തയ്യാറാകുന്നില്ല.
വീഡിയോ പുറത്ത് വന്നിട്ടും ഇതുവരെയായിട്ടും തുടർ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയ്യാറായിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്. ഇത് കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group