
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആനകള്‍ക്കായി ഒരു ആശുപത്രി, അതും ആധുനിക തലത്തില്‍. കേരളത്തിലെ ഏക ആനപുനരധിവാസകേന്ദ്രവും വിനോദസഞ്ചാര കേന്ദ്രവുമായ കോട്ടൂര്‍ കാപ്പുകാട്ടിലാണ് ആന ആശുപത്രി ഒരുങ്ങുന്നത്.
ആധുനിക സംവിധാനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ആശുപത്രി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനകളുടെ പുനരധിവാസവും സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സഞ്ചാരികള്‍ക്ക് ആനകളെ അടുത്ത് കാണുന്നതിനുള്ള അവസരവും ലക്ഷ്യമിട്ട് തുടങ്ങിയ പാര്‍ക്കിനുള്ളില്‍ ആനകളെ കിടത്തിചികിത്സിക്കാനുള്ള വാര്‍ഡ്, ലബോറട്ടറി, ഓപറേഷന്‍ തിയറ്റര്‍, ഇണചേരുന്നതിനുള്ള സൗകര്യം, എക്‌സ്‌റേ, സ്‌കാനിങ്, പി.സി.ആര്‍ ലാബ് ഉള്‍പ്പെടെയുള്ള ചികിത്സാസംവിധാനങ്ങളുണ്ടാകും.