പ​രി​ഭ്രാ​ന്തി പ​ര​ത്തി തൃ​ശൂ​രി​ൽ ആ​ന​യി​ടഞ്ഞു ; ഇ​ട​ഞ്ഞ​ത് ചി​റ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ എ​ന്ന ആ​ന​ ; ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം തളച്ചു

Spread the love

ഗു​രു​വാ​യൂ​ർ: തൃ​ശൂ​രി​ൽ ആ​ന​യി​ട​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. മ​ണ​ലൂ​ർ സ്വ​ദേ​ശി പാ​ട്ട​ത്തി​നെ​ടു​ത്ത ചി​റ​ക്കാ​ട്ട് നീ​ല​ക​ണ്ഠ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്.

video
play-sharp-fill

പു​ത്ത​ന​ങ്ങാ​ടി​യി​ലെ വീ​ട്ടി​ൽ വ​ച്ച് കു​ളി​പ്പി​ക്കാ​ൻ നി​ർ​ത്തി​യ​തി​നി​ടെ ആ​ന ഇ​ട​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ന വ​രു​ന്ന​ത​റി​ഞ്ഞ് അ​ഞ്ചു കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ട​ക​ൾ വ​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് അ​ട​പ്പി​ച്ചി​രു​ന്നു.

സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ആ​ന​യെ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് ശേ​ഷം ആ​റ് കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്ത് വ​ച്ച് ത​ള​യ്ക്കു​ക​യാ​യി​രു​ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group