video
play-sharp-fill
നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാലിന്റെ ഹര്‍ജി തളളി ഹൈക്കോടതി

നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ച കേസ്: മോഹന്‍ലാലിന്റെ ഹര്‍ജി തളളി ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി.

പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. മോഹന്‍ലാല്‍ നിയമങ്ങളൊന്നും തെറ്റിച്ചിട്ടില്ലെന്നും ചത്ത ആനയുടെ കൊമ്പാണ് കൈവശം സൂക്ഷിച്ചതെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ നിങ്ങള്‍ ഈ നിലപാടില്‍ തന്നെ നില്‍ക്കുമായിരുന്നോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ആനക്കൊമ്പുകള്‍ കൈവശം വച്ചതിനെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ പെരുമ്പാവൂര്‍ കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ വാദം.

നിയമപ്രകാരമാണ് ആനക്കൊമ്പ് കൈവശം വെച്ചതെന്നായിരുന്നു നടന്റെ വാദം. നിയമ വിരുദ്ധമായി ആനക്കൊമ്പ് കൈവശംവെച്ചതിന് മോഹന്‍ലാലിനെതിരെ വന്യ മൃഗ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.

ആനക്കൊമ്പ് കൈവശം വെച്ച പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനം വകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആനക്കൊമ്പ് നടന് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.