
തിരുവനന്തപുരം: ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ് പാപ്പാന് ദാരുണാന്ത്യം. കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആയിരുന്നു സംഭവം.
ബാലരാമപുരം സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. ഇന്ന് രാവിലെ നെയ്യാർ ഡാം റിസർവെയറില്‍ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ദാരുണമായ സംഭവമുണ്ടായത്.
കുളിപ്പിക്കുന്നതിനിടെ ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ഒമ്പത് വയസുള്ള ആന അപ്രതീക്ഷിതമായാണ് അക്രമാസക്തനായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷ്ണുവിനെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്ന മറ്റ് പാപ്പാൻമാരും ജീവനക്കാരും ഉടൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചിരുന്നു.
2016 മുതല്‍ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു.
മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി ആര്യനാട് സർക്കാർ ആശുപത്രി മോർച്ചറിയലേക്ക് മാറ്റി. ബിജുവിന്റേയും കലയടേയും മകനാണ്. ഒരു സഹോദരിയുണ്ട്.



