പൂരത്തിനിടെ ആന‌യിടഞ്ഞു ; യുവാവിന് പരിക്ക്

Spread the love

ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ പൂരത്തിനിടെ ആന‌യിടഞ്ഞു. പടിഞ്ഞാറൻപൂരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തുന്നതിന് മുമ്പ്‌ ഗുരുവായൂർ ദേവസ്വത്തിന്റെ ബൽറാം എന്ന ആനയാണ്‌ ഇടഞ്ഞത്.

video
play-sharp-fill

അടുത്ത് നിന്നിരുന്ന യുവാവിനെ കൊമ്പ് കൊണ്ട് തട്ടുകയായിരുന്നു. ബുധൻ വൈകിട്ട് ആറോടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ ചെറായ ചവറ കൊടുങ്ങാതൊടി മണികണ്ഠന്റെ മകൻ ദേവദാസിനെ (23)യാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് ഉണ്ടായിരുന്ന എലിഫന്റസ്ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചു.