തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; കീഴ്ശാന്തിമാർ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

Spread the love

പത്തനംതിട്ട: തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വൈകിട്ട് 8.30 ഓടെയാണ് സംഭവം.

video
play-sharp-fill

ഇടഞ്ഞ ആന ഉത്സവത്തിനെത്തിച്ച രണ്ടാമത്തെ ആനയെ കുത്തിയതോടെ ആളുകൾ പരിഭ്രാന്തരായി ഓടി.

കീഴ്ശാന്തിമാർ ഉൾപ്പെടെയുള്ള ഏഴു പേർക്ക് പരിക്കേറ്റു. ക്ഷേത്രത്തിനുള്ളിൽ ഉണ്ടായിരുന്ന ആളുകളെല്ലാം പുറത്തിറക്കി ഗേറ്റ് അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനകളിൽ ഒന്നിനെ തളച്ചു. മറ്റൊന്നിനെ തളക്കാൻ ശ്രമം തുടരുകയാണ്.