ചട്ടങ്ങള്‍ ലംഘിച്ച്‌ മത്സരം; നാല് ആനകള്‍ക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നെള്ളിപ്പിന് വിലക്ക്; ആനകളുടെ തലപ്പൊക്ക മത്സരത്തിൽ വനംവകുപ്പിന്റെ കര്‍ശന നടപടി

Spread the love

ഗുരുവായൂർ: ഗുരുവായൂർ കോട്ടപ്പടിയില്‍ നടന്ന ആനകളുടെ തലപ്പൊക്ക മത്സരവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ കർശന നടപടി.

video
play-sharp-fill

ചട്ടങ്ങള്‍ ലംഘിച്ച്‌ മത്സരം നടത്തിയതിന് നാല് ആനകള്‍ക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പുകളില്‍ പങ്കെടുക്കുന്നതിന് വനംവകുപ്പ് വിലക്കേർപ്പെടുത്തി. ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ,ചിറക്കല്‍ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് വിലക്ക്.

ഇന്നലെ ഗുരുവായൂർ കോട്ടപ്പടിയില്‍ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെയാണ് ആന പാപ്പാനെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം കോട്ടപ്പടിയില്‍ ആനകളുടെ തലപ്പൊക്ക മത്സരം നടക്കുന്നതിനിടെ ഒരു ആന പാപ്പാനെ ആക്രമിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആനകള്‍ക്ക് അമിത സമ്മർദ്ദം നല്‍കുന്ന രീതിയില്‍ നിയമവിരുദ്ധമായി മത്സരം സംഘടിപ്പിച്ചതായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നിലവില്‍ അഞ്ച് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് നിലനില്‍ക്കുന്ന കാലയളവില്‍ ഈ ആനകളെ ഒരു തരത്തിലുള്ള പൊതുപരിപാടികളിലോ ഉത്സവങ്ങളിലോ പങ്കെടുപ്പിക്കാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ കർശന നിർദ്ദേശം നല്‍കി.