
തൃശ്ശൂർ: തൃപ്രയാർ കിഴക്കേനട രാജവീഥിയിൽ ആനയിടഞ്ഞു. ഇടഞ്ഞ ആന വ്യാപകമായി അക്രമം നടത്തി. ഉത്സവത്തിനിടെ ഇടഞ്ഞ ആന ഇവിടേക്ക് ഓടിയെത്തിയതായിരുന്നു.
റോഡരികിലുള്ള വാഹനങ്ങൾ, മതിൽ, തെങ്ങുകൾ, ആനയെ കൊണ്ടുപോകാൻ വന്ന വാഹനം എന്നിവ തകർത്തു. ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ്. ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.


