ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആനയെ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ചു; ഒരു കൊമ്പ് തെറിച്ചുപോയി

ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആനയെ അമിത വേഗത്തിൽ വന്ന ലോറി ഇടിച്ചു; ഒരു കൊമ്പ് തെറിച്ചുപോയി

കൊച്ചി: ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആനയെ എതിരെ വന്ന ലോറി ഇടിച്ചു.

ഒരു കൊമ്പ് തെറിച്ചുപോയി. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് മൂത്തകുന്നം – പറവൂർ ദേശീയപാതയില്‍ അണ്ടിപ്പിള്ളിക്കാവിലായിരുന്നു സംഭവം.


കൊളക്കാടൻ കുട്ടികൃഷ്ണൻ (20) എന്ന ആനയുടെ ഒരു കൊമ്പ് പൂർണ്ണമായി തെറിച്ചു പോകുകയായിരുന്നു.
കൊമ്പ് ഊരിപ്പോയ ഭാഗത്തെ രക്തസ്രാവം മൂലം ക്ഷീണിതനായ ആനയെ തൃശൂർ ചാവക്കാട് മണത്തലയില്‍ എത്തിച്ചു അടിയന്തര ചികിത്സ നല്‍കി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആനയെ കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും മൂവാറ്റുപുഴയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. അപകടം ഉണ്ടാക്കിയ ഗ്യാസ് കയറ്റി വന്ന ലോറി നിർത്താതെ ഓടിച്ചു പോയി. ഈ വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.