നോവായി അമ്മയാന!  വിതുരയില്‍ ചത്ത നിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി ; ജഡത്തിന് അരികിൽ നിന്ന് അമ്മയാന മാറിയത്   ഇന്ന് രാവിലെ

നോവായി അമ്മയാന! വിതുരയില്‍ ചത്ത നിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി ; ജഡത്തിന് അരികിൽ നിന്ന് അമ്മയാന മാറിയത് ഇന്ന് രാവിലെ

സ്വന്തം ലേഖകൻ

വിതുര : തിരുവനന്തപുരം വിതുരയില്‍ ചത്ത നിലയിൽ കണ്ടെത്തിയ കുട്ടിയാനയുടെ ജഡം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി. പാലോട് ഫോറസ്റ്റ് റേഞ്ചിലെ വിതുര തലത്തൂതക്കാവ് കല്ലന്‍കുടി മുരിക്കുംകാലയിലാണ് കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്. കുട്ടിയാനയുടെ ജഡത്തിന് അരികിൽ നിന്ന് ഇന്ന് രാവിലെയാണ് അമ്മയാന മാറിയത്.

സമീപത്തേക്ക് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരേയും നാട്ടുകാരേയും കുട്ടിയാനയുടെ അടുത്തേക്ക് അടുപ്പിക്കാത്ത അമ്മയാന മൃതദേഹത്തിന് സമീപത്ത് ഏറെ നേരം നിന്നത് കണ്ട് നിന്നവരില്‍ വേദനയായി. അമ്മയാനയ്ക്ക് പിന്തുണയ്ക്കായി കാട്ടാനക്കൂട്ടം ഈ മേഖലയില്‍ തുടര്‍ന്നതോടെ നാട്ടുകാരാണ് വനം വകുപ്പിനെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയാനയുടെ മൃതദേഹം എടുക്കാനായി ബഹളം വച്ച് കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിച്ചെങ്കിലും വഴങ്ങാന്‍ അമ്മയാന തയ്യാറായിരുന്നില്ല.

ഈ സമയത്തിനുള്ളില്‍ മുരിക്കുംകാലയില്‍ നിന്ന് വേങ്ങയിലേക്ക് കുട്ടിയാനയുടെ മൃതദേഹം അമ്മയാന എത്തിച്ചിരുന്നു. മൃതദേഹം വനംവകുപ്പ് പോസ്റ്റുമോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായ മുറയ്ക്ക് സംസ്കരിക്കും.