കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ആന ഇടഞ്ഞു ; പാപ്പാന് ദാരുണാന്ത്യം ; മരിച്ചത് കോട്ടയം സ്വദേശി ; പാപ്പാൻ മരണപ്പെട്ടത് വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റ്

Spread the love

പാലക്കാട് : കൂറ്റനാട് നേർച്ച കഴിഞ്ഞു മടങ്ങവേ ഇടഞ്ഞ ആനയുടെ കുത്തേറ്റു പാപ്പാനു ദാരുണാന്ത്യം. കോട്ടയം സ്വദേശി കുഞ്ഞുമോനാണു (50) മരിച്ചത്. വള്ളംകുളങ്ങര നാരായണൻകുട്ടി എന്ന ആനയുടെ കുത്തേറ്റാണു പാപ്പാൻ മരിച്ചത്.

ഒട്ടേറെ വാഹനങ്ങളും ആന നശിപ്പിച്ചു. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. നേർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോ‍ഡിൽ വച്ച് ആക്രമിക്കുകയായിരുന്നു.

മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ. ആനയെ തളച്ച ശേഷം സ്ഥലത്തു നിന്നു മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group