
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനയിടഞ്ഞ് രണ്ടുപേർക്ക് ദാരുണാന്ത്യം. ലീല, അമ്മുക്കുട്ടി എന്നീ സ്ത്രീകളാണ് മരിച്ചത്.
ഉത്സവത്തിനിടെ സമീപത്തു നിന്ന ആനകൾ പരസ്പരം കുത്തുകയും, തുടർന്ന് വിരണ്ട് ഓടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് 30 ഓളം പേർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.
നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി.ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്.കെട്ടിടം പൊളിഞ്ഞു ഒരാനയുടെ മേൽ വീണപ്പോൾ ഒരാന മറ്റൊരു ആനയെ കുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അക്രമാസക്തരായ ആനകളെ പാപ്പാന്മാര്‍ തളച്ചു. ക്ഷേത്രത്തില്‍ വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു. അതോടെ രണ്ടു ആനകളും പരിഭ്രാന്തരായി ഓടി. ആനകള്‍ ഇടഞ്ഞതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ടായിരുന്നു സ്ത്രീകള്‍ മരണപ്പെട്ടത്.