
കണ്ണൂർ: പഴുത്തൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കണ്ണൂർ തളാപ്പിലെ ക്ഷേത്രത്തിലാണ് സംഭവം.
മംഗലാകുന്ന് ഗണേശൻ എന്ന ആനയോടാണ് ഉടമസ്ഥരുടെ ക്രൂരത. ആനയുടെ ദേഹത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും ആനയെ എഴുന്നള്ളിക്കുകയായിരുന്നു.
ആനയുടെ കാലിനും പരിക്കുണ്ട്. എന്നാൽ ഇത്രയും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടും മൂന്നു കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിയത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ആന നടക്കാൻ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നത് കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group