video
play-sharp-fill
പൂരാഘോഷത്തിന് എഴുന്നള്ളിയത് എഴ് പിടിയാനകൾ ; വേറിട്ട പൂരം കാണാന്‍ ഭക്തജനത്തിരക്ക്; എറണാകുളത്തെ ക്ഷേത്രത്തിൽ നടന്നത് അപൂര്‍വ ആഘോഷം

പൂരാഘോഷത്തിന് എഴുന്നള്ളിയത് എഴ് പിടിയാനകൾ ; വേറിട്ട പൂരം കാണാന്‍ ഭക്തജനത്തിരക്ക്; എറണാകുളത്തെ ക്ഷേത്രത്തിൽ നടന്നത് അപൂര്‍വ ആഘോഷം

സ്വന്തം ലേഖകൻ

കൊച്ചി: വിശ്വാസപ്രകാരം കൊമ്പനാനകളെ എഴുന്നള്ളിക്കാൻ അനുവാദമില്ലാത്ത ക്ഷേത്രത്തില്‍ പിടിയാനകളെ എഴുന്നള്ളിച്ച് പൂരം ആഘോഷിച്ചു.

എറണാകുളം ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലാണ് മറ്റുള്ള പൂരാഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏഴ് പിടിയാനകളുമായി പൂരം ആഘോഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലങ്ങോളമിങ്ങോളം പൂരം നടക്കുന്ന വേളയിലാണ് ചേരാനെല്ലൂര്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രത്തിലെ പൂരവും കൂടുതല്‍ മനോഹരമാവുന്നത്. കോവിഡിന് ശേഷം പൂരവും ആഘോഷങ്ങളുമെല്ലാം കൂടുതല്‍ പ്രഭയോടെ തിരിച്ചുവന്നിരിക്കുകയാണിന്ന്.

വലിയ വിളക്ക് ദിവസമാണ് പിടിയാന പൂരം നടന്നത്. വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഏഴ് പിടിയാനകളെ ക്ഷേത്രം ഭാരവാഹികള്‍ എത്തിച്ചത് അപൂര്‍വ്വതയായി. പൂരം കാണാന്‍ നിരവധി പേരാണ് എത്തിയത്.വെടിക്കെട്ടിനും ഇവിടെ വിലക്കുണ്ട്.