ആനയോട്ടത്തില്‍ ഒമ്പത് തവണ ഒന്നാമൻ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണൻ ചരിഞ്ഞു

Spread the love

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ച നാലരയോടെ ഗുരുവായൂർ ആനക്കോട്ടയില്‍ വച്ചായിരുന്നു ചരിഞ്ഞത്.

മദപ്പാടില്‍ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണൻ.

2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വർഷങ്ങളിലാണ് ആനയോട്ടത്തില്‍ ഗോപികണ്ണൻ ജേതാവായത്. 2001 സെപ്‌തംബർ മൂന്നിന് തൃശൂർ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്ബനെ നടയ്ക്കിരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group