ഉത്സവ എഴുന്നള്ളിപ്പിനായി ചെങ്ങന്നൂരില്‍ കൊണ്ടുവന്ന ആന ചരിഞ്ഞു ;തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്.

Spread the love

സ്വന്തം ലേഖിക.

video
play-sharp-fill

ആലപ്പുഴ : ചെങ്ങന്നൂരില്‍ ഉത്സവ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെട്ടിക്കാട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്.

ഉത്സവ എഴുന്നള്ളിപ്പിനായി ചെങ്ങന്നൂരില്‍ കൊണ്ടുവന്ന ആന കുഴഞ്ഞുവീണ് അവശനിലയില്‍ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനായാണ് ആനയെ എത്തിച്ചിരുന്നത്. കുഴഞ്ഞുവീണുപോയ ആനയെ എഴുന്നേല്‍പ്പിക്കാൻ പാപ്പാന്മാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാത്രി മാവേലിക്കരയില്‍ നിന്നുമായിരുന്നു ആനയെ ചെങ്ങന്നൂരിലേക്ക് കൊണ്ടുവന്നിരുന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആന കുഴഞ്ഞു വീഴുകയായിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ ആനയ്ക്ക് നേരത്തെ തന്നെ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ആ അവസ്ഥ അവഗണിച്ചുകൊണ്ടും ആനയെ നിരന്തരമായി എഴുന്നള്ളിപ്പുകള്‍ക്ക് കൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ പ്രായാധിക്യം മൂലമുള്ള അവശതയാണ് ആനയ്ക്ക് എന്നായിരുന്നു ദേവസ്വം ബോര്‍ഡ് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നത്.